Symbolic Picture
കാസർകോട്: ക്ലായിക്കോട് വീരഭദ്രസ്വാമി ക്ഷേത്രത്തിനു സമീപം നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗവും ക്ഷേത്രാവശിഷ്ടങ്ങളും കണ്ടെത്തി. 800 മുതൽ 1200 വർഷം വരെ പഴക്കമുണ്ടാകും ശിവലിംഗത്തിനെന്നാണ് ചരിത്രകാരന്മാർ വിലയിരുത്തുന്നത്. ക്ഷേത്രത്തിൽ ഈയടുത്ത് സ്വർണ പ്രശ്നം വെച്ചിരുന്നു ഇതിൽ മൺമറഞ്ഞ് കിടക്കുന്ന ശിവക്ഷേത്രത്തെ കുറിച്ച് പരാമർശിച്ചുവെന്നും, ഇതിന്റെ അടിസ്ഥാനത്തിൽ ക്ഷേത്ര ഭരണ സമിതി, ഇവിടെ തന്നെയുള്ള വിരമിച്ച അദ്ധ്യാപകനായ ശ്രീനിവാസനെ ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഈ പറമ്പ് വൃത്തിയാക്കാൻ അനുമതി തേടിയതെന്നും നാട്ടുകാർ പറയുന്നു.
തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ പറമ്പ് വൃത്തിയാക്കിയപ്പോഴാണ് ശിവലിംഗം കണ്ടെത്തിയത്. ശിവലിംഗത്തിന് പുറമെ ജാമിതീയ ആകൃതിയില്‍ കൊത്തിയെടുത്ത കരിങ്കല്‍ കഷണങ്ങളും ഇതോടൊപ്പം ഓടിന്‍റെ കഷണങ്ങളും ഇതേ പറമ്പിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ശ്രീനിവാസനോ കുടുംബമോ മറ്റാരെങ്കിലുമോ ഈ സ്ഥലത്ത് യാതൊന്നും ചെയ്തിട്ടില്ല. വര്‍ഷങ്ങളായി കാട് മൂടി കിടക്കുകയായിരുന്നു.
സാധാരണയിലും വ്യത്യസ്തമായതാണ് ഈ ശിവലിംഗം. പുതിയ കാലത്തെ ശിവലിംഗത്തിന്റെ ഉയരം ഇപ്പോൾ ക്ലായിക്കോട് കണ്ടെത്തിയ ശിവലിംഗത്തിന് ഇല്ല. ഉയരം കുറഞ്ഞ ശിവലിംഗമായതിനാലാണ് ഇതിന് നൂറ്റാണ്ടുകൾ പഴക്കമുണ്ടാകുമെന്ന് വിലയിരുത്താൻ കാരണം. പുരാവസ്തു വകുപ്പ് സ്ഥലത്ത് വിശദമായ പഠനം നടത്തിയേക്കും. ഇതിലൂടെ ഒരു നാടിന്‍റെ ആരാധനാ സമ്പ്രദായത്തിന്‍റെ കാലനിര്‍ണ്ണയം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം 'ജനാധിപത്യത്തിന്റെ മാതാവാണെന്ന്' വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ…
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…
റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…