Kakkayam Dam
കക്കയം ഡാമിലെ ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ ഇന്ന് വൈകിട്ട് നാല് മണിയോടുകൂടി ഡാമിന്റെ ഒരു ഗേറ്റ് 10 സെന്റീമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ എട്ട് ഘന മീറ്റര്‍ എന്ന നിലയില്‍ അധിക ജലം ഒഴുക്കിവിടുമെന്ന് തരിയോട് ഡാം സേഫ്റ്റി ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഇതുമൂലം കുറ്റ്യാടി പുഴയില്‍ അഞ്ച് സെന്റീമീറ്ററോളം വെള്ളം ഉയരും. ആവശ്യമെങ്കില്‍ ഘട്ടം ഘട്ടമായി ഒഴുക്കിവിടുന്ന ജലത്തിന്റെ അളവ് വര്‍ധിപ്പിക്കും. കുറ്റ്യാടി പുഴയുടെ ഇരുകരങ്ങളില്‍ ഉള്ളവരും ബന്ധപ്പെട്ടവരും ജാഗ്രത തുടരണം. റിസര്‍വോയറിലെ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ഓഗസ്റ്റ് 10 ന് രാവിലെ 7.40 ന് ഡാമിന്റെ ഗേറ്റുകള്‍ അടച്ചിരുന്നു.
അതേസമയം, ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞു. ഇടുക്കിയിലെ ജലനിരപ്പ് 2386.90 അടിയായും മുല്ലപ്പെരിയാർ ജലനിരപ്പ് 138.60 അടിയായുമാണ് കുറഞ്ഞത്. അതിനാൽ തന്നെ രണ്ട് ഡാമുകളിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിൻറെ അളവും കുറച്ചു. നിലവിൽ ഇടുക്കിയിൽ രണ്ടു ഷട്ടറുകളും മുല്ലപ്പെരിയാറിൽ ഏഴു ഷട്ടറുകളും അടച്ചു.
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…
റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…
കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…