India

ആന്ധ്രയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; ഭർത്താവിനെയും 3 കുട്ടികളെയും മർദിച്ച് അവശരാക്കിയതിന് ശേഷം കൊടും ക്രൂരത ഗർഭിണിയോട്

ബപത്ല: ആന്ധ്രാ പ്രദേശിലെ റെയിൽവേ സ്റ്റേഷനിൽ ഗർഭിണിയായ യുവതിയെ കൂട്ടബലാൽസംഗം ചെയ്തു.കുടുംബത്തിൻ്റെ കൺമുന്നിൽ വെച്ച് ഗർഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ആന്ധ്രാ പ്രദേശിലെ റെപ്പല്ലി റെയിൽവേ സ്റ്റേഷനിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമുണ്ടായത്. യുവതിയുടെ ഭർത്താവിനേയും 3 മക്കളേയും മർദിച്ച് അവശരാക്കി.

ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യാത്ര ചെയ്യാനായി യുവതിയും ഭർത്താവും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബം ആന്ധ്രാപ്രദേശിലെ റെപ്പല്ലി റെയിൽവേ സ്റ്റേഷനിൽ നിൽക്കുകയായിരുന്നു. മൂന്ന് പേരടങ്ങുന്ന സംഘമാണ് യുവതിയെ ക്രൂരതയ്ക്ക് ഇരയാക്കിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കേസെടുത്ത പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഐപിസി സെക്ഷൻ 307, 394 വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. കേസന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

അർധരാത്രിയോടെ സ്റ്റേഷനിലെത്തിയ മൂന്ന് പേർ ബലം പ്രയോഗിച്ച് സ്ത്രീയെ ഇവിടെ നിന്നു കൊണ്ടുപോകുകയും പ്ലാറ്റ്ഫോമിൻ്റെ ഒരു വശത്ത് എത്തിച്ച ശേഷം ക്രൂരപീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. തടയാൻ ശ്രമിച്ച ഭർത്താവിനും ക്രൂരപീഡനമേറ്റു. തുടർന്ന് ഇദ്ദേഹം സമീപവാസികളെയും നാട്ടുകാരെയും വിളിച്ചു കൊണ്ട് വന്നു. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

കുടുംബത്തിൻ്റെ പക്കലുണ്ടായിരുന്ന 750 രൂപയും സംഘം കൈക്കലാക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും പ്രതികൾ സ്റ്റേഷനിൽ നിന്നു കടന്നിരുന്നു. യുവതിയെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിൽ എത്തിച്ചെന്നും ഇവരുടെ നില ഇപ്പോൾ തൃപ്തികരമാണെന്നും ബാപട്ട്ല എസ്പി വകുൽ ജിൻഡാൽ മാധ്യമങ്ങളോട് പറഞ്ഞു.

Meera Hari

Recent Posts

മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജിയിൽ പ്രത്യേക വിജിലൻസ് കോടതി ഇന്ന് വിധി പറയും

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എം. എല്‍.എ സമർപ്പിച്ച…

6 mins ago

കാമുകന്മാർക്കായി സ്വന്തം കുഞ്ഞുങ്ങളെ കൊ-ല്ലു-ന്ന ഇന്നത്തെ അമ്മമാർ അറിഞ്ഞിരിക്കേണ്ട കഥ

കണ്ണീരോടെയല്ലാതെ ഈ കഥ നിങ്ങൾക്ക് കേൾക്കാനാകില്ല ! മക്കളുടെ വിശപ്പകറ്റാൻ ഏറ്റവും വിരൂപിയായ സ്ത്രീ എന്ന പേര് സ്വീകരിക്കേണ്ടി വന്ന…

32 mins ago

കോവാക്സീൻ പൂർണമായും സുരക്ഷിതം ! വാക്സീൻ നിർമ്മിച്ചിരിക്കുന്നത് സുരക്ഷയ്ക്കു പ്രഥമ പരിഗണന നൽകിയാണെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…

10 hours ago

ഇത്തവണയും സ്ഥാനാർത്ഥിയാകാനില്ല ! പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല ; റായ്ബറേലി, അമേഠി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ

ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…

10 hours ago