android-kunjappan-version-5-25-to-get-a-sequel
മലയാള സിനിമ പ്രേക്ഷകർക്ക് പുതിയൊരു അനുഭവം സമ്മാനിച്ച ചിത്രമാണ് 2019-ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25’. ചിത്രത്തിന് വമ്പൻ സ്വീകരണമാണ് സിനിമ പ്രേമികൾ നൽകിയത്. പ്രിയനടൻ സുരാജ് വെഞ്ഞാറമൂട്, സൗബിൻ താഹിർ, എന്നിവർക്കൊപ്പം ഒരു റോബോട്ടും പ്രധാന കഥാപാത്രമായി എത്തിയതോടെ, ആവര്‍ത്തിച്ചുള്ള ടെലിവിഷന്‍ സംപ്രേഷണങ്ങളിലും കാണികളെ നഷ്‍ടപ്പെടുത്താത്ത ചിത്രമെന്ന മേന്മയും നേടി.
ഇപ്പോഴിതാ ഈ സിനിമയുടെ ആരാധകരെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്ത പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന് ഒരു രണ്ടാംഭാഗം എത്തുന്നു എന്നാണ് പുതിയ റിപ്പോർട്ട്. ആൻഡ്രോയ്ഡ് കുഞ്ഞപ്പന് രണ്ടാം ഭാഗം ഒരുങ്ങുന്നതായി നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്. ‘ഏലിയൻ അളിയൻ’ എന്നാണ് ചിത്രത്തിന്‍റെ പേരായി അനൗണ്‍സ്‍മെന്‍റ് പോസ്റ്ററില്‍ ഉള്ളത്. സിനിമയുടെ ആദ്യഭാഗം ഒരുക്കിയ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തന്നെയാണ് രചനയും സംവിധാനവും നിർവഹിയ്ക്കുന്നത്. എസ്‍ടികെ ഫ്രെയിംസിന്‍റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…