Friday, March 29, 2024
spot_img

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പന്’ രണ്ടാം ഭാഗം : ഇത്തവണ റോബോട്ടിനു പകരം വരുന്നത് അന്യഗ്രഹ ജീവി

മലയാള സിനിമ പ്രേക്ഷകർക്ക് പുതിയൊരു അനുഭവം സമ്മാനിച്ച ചിത്രമാണ് 2019-ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25’. ചിത്രത്തിന് വമ്പൻ സ്വീകരണമാണ് സിനിമ പ്രേമികൾ നൽകിയത്. പ്രിയനടൻ സുരാജ് വെഞ്ഞാറമൂട്, സൗബിൻ താഹിർ, എന്നിവർക്കൊപ്പം ഒരു റോബോട്ടും പ്രധാന കഥാപാത്രമായി എത്തിയതോടെ, ആവര്‍ത്തിച്ചുള്ള ടെലിവിഷന്‍ സംപ്രേഷണങ്ങളിലും കാണികളെ നഷ്‍ടപ്പെടുത്താത്ത ചിത്രമെന്ന മേന്മയും നേടി.

ഇപ്പോഴിതാ ഈ സിനിമയുടെ ആരാധകരെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്ത പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന് ഒരു രണ്ടാംഭാഗം എത്തുന്നു എന്നാണ് പുതിയ റിപ്പോർട്ട്. ആൻഡ്രോയ്ഡ് കുഞ്ഞപ്പന് രണ്ടാം ഭാഗം ഒരുങ്ങുന്നതായി നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്. ‘ഏലിയൻ അളിയൻ’ എന്നാണ് ചിത്രത്തിന്‍റെ പേരായി അനൗണ്‍സ്‍മെന്‍റ് പോസ്റ്ററില്‍ ഉള്ളത്. സിനിമയുടെ ആദ്യഭാഗം ഒരുക്കിയ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തന്നെയാണ് രചനയും സംവിധാനവും നിർവഹിയ്ക്കുന്നത്. എസ്‍ടികെ ഫ്രെയിംസിന്‍റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles