കൊച്ചി: അങ്കമാലി ക്യൂബ്രാഞ്ച് ഓപ്പറേഷൻ കേസിൽ തീവ്രവാദ ബന്ധമില്ലെന്ന് സംസ്ഥാന ഭീകരവിരുദ്ധ സ്‌ക്വാഡ്. തമിഴ്‌നാട് ക്യൂബ്രാഞ്ച് സമീപിച്ചപ്പോൾ സഹകരിക്കുകയായിരുന്നുവെന്നും ഭീകരവിരുദ്ധ സ്‌ക്വാഡ് വ്യക്തമാക്കി. കേസിൽ അറസ്റ്റിലായ സുരേഷ് രാജ് ശ്രീലങ്കൻ അധോലോക സംഘത്തലവനാണെന്നും സ്‌ക്വാഡ് കണ്ടെത്തിയിട്ടുണ്ട്.
ശ്രീലങ്കയിൽ അധോലോക പ്രവർത്തനങ്ങളുമായിരിക്കെ കേസായതിനെ തുടർന്ന് അവിടെ നിന്നും കടന്നുകളയുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
പതിനഞ്ച് വർഷക്കാലം കേരളത്തിലും തമിഴ്‌നാട്ടിലുമായിയാണ് സുരേഷ് രാജ് താമസിച്ചത്. പ്രതിയെ പിടികൂടാൻ മാസങ്ങളുടെ തയ്യാറെടുപ്പ് തമിഴ്‌നാട് ക്യൂബ്രാഞ്ച് നടത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയോടെ അങ്കമാലിയിലെത്തി ശനിയാഴ്ചയോടെ ഓപ്പറേഷൻ പൂർത്തിയാക്കി മടങ്ങുകയും ചെയ്തു.
ഇയാൾ കസ്റ്റഡിയിലായതിന് പിന്നാലെ കുടുംബാംഗങ്ങൾ കൊച്ചിയിൽ നിന്ന് മുങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള വാഹനത്തിൽ ഇവർ രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഇവരെ പിടികൂടാൻ തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…
ടെൽ അവീവ് : ലോകത്തെ ആദ്യത്തെ അത്യാധുനിക ഹൈ-പവർ ലേസർ പ്രതിരോധ സംവിധാനമായ 'അയൺ ബീം' ഇസ്രായേൽ സൈന്യം ഔദ്യോഗികമായി…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി പ്രത്യേക അന്വേഷണസംഘം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ.…
കൊച്ചി: സേവ് ബോക്സ് ബിഡിങ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു. തൃശൂര്‍ സ്വദേശി സ്വാതിക്…
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…