Monday, April 29, 2024
spot_img

‘തീവ്രവാദ ബന്ധമില്ല’; അങ്കമാലി ക്യൂബ്രാഞ്ച് ഓപ്പറേഷൻ കേസിൽ അറസ്റ്റിലായ സുരേഷ് രാജ് ശ്രീലങ്കൻ അധോലോക സംഘത്തലവൻ

കൊച്ചി: അങ്കമാലി ക്യൂബ്രാഞ്ച് ഓപ്പറേഷൻ കേസിൽ തീവ്രവാദ ബന്ധമില്ലെന്ന് സംസ്ഥാന ഭീകരവിരുദ്ധ സ്‌ക്വാഡ്. തമിഴ്‌നാട് ക്യൂബ്രാഞ്ച് സമീപിച്ചപ്പോൾ സഹകരിക്കുകയായിരുന്നുവെന്നും ഭീകരവിരുദ്ധ സ്‌ക്വാഡ് വ്യക്തമാക്കി. കേസിൽ അറസ്റ്റിലായ സുരേഷ് രാജ് ശ്രീലങ്കൻ അധോലോക സംഘത്തലവനാണെന്നും സ്‌ക്വാഡ് കണ്ടെത്തിയിട്ടുണ്ട്.

ശ്രീലങ്കയിൽ അധോലോക പ്രവർത്തനങ്ങളുമായിരിക്കെ കേസായതിനെ തുടർന്ന് അവിടെ നിന്നും കടന്നുകളയുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

പതിനഞ്ച് വർഷക്കാലം കേരളത്തിലും തമിഴ്‌നാട്ടിലുമായിയാണ് സുരേഷ് രാജ് താമസിച്ചത്. പ്രതിയെ പിടികൂടാൻ മാസങ്ങളുടെ തയ്യാറെടുപ്പ് തമിഴ്‌നാട് ക്യൂബ്രാഞ്ച് നടത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയോടെ അങ്കമാലിയിലെത്തി ശനിയാഴ്ചയോടെ ഓപ്പറേഷൻ പൂർത്തിയാക്കി മടങ്ങുകയും ചെയ്തു.

ഇയാൾ കസ്റ്റഡിയിലായതിന് പിന്നാലെ കുടുംബാംഗങ്ങൾ കൊച്ചിയിൽ നിന്ന് മുങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള വാഹനത്തിൽ ഇവർ രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഇവരെ പിടികൂടാൻ തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles