അങ്കമാലി: ഒടുവിൽ ആ അമ്മയും മരിച്ചു, കേൾക്കുമ്പോൾ തല പെരുക്കുന്ന സംഭവങ്ങളാണ് കേരളത്തിൽ ദിനം പ്രതി നടക്കുന്നത് .തുറവൂർ പെരിങ്ങാംപറമ്പിൽ രണ്ടു മക്കളെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം മാതാവ് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ആറും മൂന്നും വയസുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. മാതാവ് അഞ്ജു(29)വിനെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാലിപ്പോൾ ആ അമ്മയും മരിച്ചു
ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കുട്ടികളുടെ ശരീരത്ത് ആദ്യം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം അഞ്ജുവും സ്വയം തീകൊളുത്തുകയായിരുന്നു. തീ ഉയരുന്നത് കണ്ട് ഓടിയെത്തിയ അയൽവാസികൾ മൂവരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടികൾ മരിച്ചിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി മാതാവിനെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.
യുവതിയുടെ ഭർത്താവ് അനൂപ് ഒന്നരമാസം മുൻപാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഈ സംഭവത്തിന് ശേഷം മാനസിക വിഷമത്തിലായിരുന്നു യുവതിയെന്ന് അയൽക്കാർ പറയുന്നു. ഇതേതുടർന്നാണ് സംഭവമെന്ന് കരുതുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വരേണ്ട ! മേയർ ന്യൂയോർക്കിലെ കാര്യങ്ങൾ നോക്കിയാൽ മതി ! സുഹ്‌റാൻ മംദാനിക്ക് മുന്നറിയിപ്പ്…
തിരുവനന്തപുരം: ജയിലിൽ പൊട്ടിക്കരഞ്ഞ് ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. രാത്രി വൈകി തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലെ സെല്ലില്‍…
ബംഗ്ലാദേശിൽ ഹിന്ദുക്കളെ കൊന്നൊടുക്കുന്ന ജമാഅത്തെ ഇസ്ലാമി കേരളത്തിൽ ഇടത് വലത് മുന്നണികളിൽ സഖ്യകക്ഷി ! വൈരുധ്യവും അപകടവും ചൂണ്ടിക്കാട്ടി ബിജെപി…
ഇറാനിൽ പ്രതിഷേധം രൂക്ഷമാകുന്നു. ജനകീയ പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ 250ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഖമേനി ഭരണകൂടത്തിനെതിരെ വ്യാപക…
ആഭ്യന്തര കലഹം രൂക്ഷമായ സുഡാനിലെ സാഹചര്യം മുതെലെടുത്ത് ആയുധ വ്യാപാരം നടത്താനൊരുങ്ങി പാകിസ്ഥാൻ. പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനെതിരെയുള്ള…
പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…