മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസില്‍ അന്വേഷണം ഇറ്റാലിയന്‍ പൗരത്വമുള്ള മലയാളിയായ അനിത പുല്ലയിലിലേക്ക് നീണ്ടാല്‍ കുരുക്കിലാകുക പോലീസിലെ ഉന്നതർ.
ഏറ്റവും മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരുമായി ഇവര്‍ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പലവട്ടം കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്. പോലീസ് മേധാവിയായി വിരമിച്ച ലോക്‌നാഥ് ബെഹ്‌റയുമായും നിലവില്‍ പോലീസ് തലപ്പത്തെ സ്വാധീനമുള്ള ഉദ്യോഗസ്ഥരുമായും ഇവര്‍ക്ക് വലിയ അടുപ്പമാണുള്ളത്.

