Categories: IndiapoliticsSports

രാജ്യത്തിന്റെ അഭിമാന കായികതാരം അഞ്ജു ബോബി ജോര്‍ജ് ബിജെപിയിലേക്ക്

രാജ്യത്തിന്റെ അഭിമാന കായിക താരം ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് ബിജെപിയില്‍ ചേരുമെന്ന് സൂചന. കസ്റ്റംസില്‍ നിന്ന് അഞ്ജു സ്വയം വിരമിക്കല്‍ തേടിയത് ഇതിനു മുന്നോടിയാണെന്നാണ് വിലയിരുത്തല്‍. നേരത്തെ സച്ചിന്‍ തെണ്ടുല്‍ക്കറും ഇത്തരത്തില്‍ രാജ്യസഭയില്‍ എത്തിയിരുന്നു.
നേരത്തെ കര്‍ണാടകയില്‍ നടന്ന ബിജെപിയുടെ പരിപാടിയില്‍ അഞ്ജു പങ്കെടുത്തത് ചര്‍ച്ചകള്‍ സജീവമാക്കിയെങ്കിലും രാഷ്ട്രീയ പ്രവേശനം അഞ്ജു നിഷേധിച്ചിരുന്നു.

ഇന്ത്യയുടെ എക്കാലത്തെയും അഭിമാന താരങ്ങളിലൊരാളായ അഞ്ജുവിനെ കൂടെക്കൂട്ടുന്നതോടെ കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ പാര്‍ട്ടിയിലേക്കടുപ്പിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ ഏകതാരമാണ് അഞ്ജു ബോബി ജോര്‍ജ്. അടുത്തിടെ അഞ്ജു നടത്തിയ ഒരു വെളിപ്പെടുത്തല്‍ ഏവരെയും ഞെട്ടിച്ചിരുന്നു. ഒറ്റ വൃക്കയുമായാണ് താന്‍ ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയെന്നത് എന്നതായിരുന്നു അത്.

ഇതിഹാസ വോളിബോള്‍ താരം ജിമ്മി ജോര്‍ജിന്റെ സഹോദരന്‍ റോബര്‍ട്ട് ബോബി ജോര്‍ജാണ് അഞ്ജുവിന്റെ ഭര്‍ത്താവ്. അഞ്ജുവിന്റെ പരിശീലകനും ഭര്‍ത്താവ് തന്നെയായിരുന്നു. മലബാറില്‍ ഏറെ സ്വാധീനമുള്ള ക്രൈസ്തവ കുടുംബത്തിലെ അംഗമായ അഞ്ജുവിനെപ്പോലെയൊരു കായിക താരം ക്യാമ്പിലെത്തുന്നത് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുണകരമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. നോമിനേറ്റഡ് രീതിയില്‍ ആയിരിക്കും അഞ്ജുവിനെ രാജ്യസഭയില്‍ എത്തിക്കുക അല്ലെങ്കില്‍ കര്‍ണാടകയില്‍ ഒഴിവു വരുന്ന രാജ്യസഭ സീറ്റില്‍ മത്സരിപ്പിച്ച് വിജയിപ്പിക്കാനാണ് തീരുമാനം.

നിലവില്‍ ക്രൈസ്തവ സഭയ്ക്ക് കേരളത്തില്‍ ബിജെപിയോടുള്ള നിലപാട് മാറിവരുന്ന സാഹചര്യത്തില്‍ അഞ്ജുവിനെപ്പോലെ ലോകം അറിയുന്ന ഒരു കായികതാരത്തെ പാര്‍ട്ടിയിലെത്തിക്കുന്നത് ഗുണകരമാവുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു.കേന്ദ്രമന്ത്രി അമിത് ഷായാണ് ഇതിനുള്ള ചരടു വലികള്‍ നടത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രീശാന്തിനെ ബിജെപിയില്‍ എത്തിച്ച്‌ അമിത് ഷാ ഞെട്ടിച്ചിരുന്നു. അതുകൊണ്ട് തന്നെ ബിജെപിയുടെ ഭാഗമാകുമെന്ന രണ്ടാമത്തെ മലയാളി അന്താരാഷ്ട്ര കായികതാരമാണ് അഞ്ജു. സുരേഷ് ഗോപിയെയും സിനിമാ മേഖലയില്‍ നിന്ന് ബിജെപിയില്‍ എത്തിച്ചിരുന്നു. രാജ്യസഭയിലെ നോമിനേറ്റഡ് പ്രതിനിധിയാണ് സുരേഷ് ഗോപി.

2003ല്‍ പാരീസില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ലോംഗ് ജമ്പില്‍ വെങ്കലം നേടിയതോടെയാണ് അഞ്ജുവിന്റെ പ്രശസ്തി കുതിച്ചുയര്‍ന്നത്. 2005ലെ ഐഎഎഎഫ് വേള്‍ഡ് അത്‌ലറ്റിക് ഫൈനലില്‍ അഞ്ജു വെള്ളി നേടിയിരുന്നു. സ്വര്‍ണം നേടിയ റഷ്യന്‍ താരം ഉത്തേജക പരിശോധനയില്‍ കുടുങ്ങിയതോടെ 2014ല്‍ വെള്ളി സ്വര്‍ണമായി ഉയര്‍ത്തുകയും ചെയ്തു.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള!! മിനുട്സിൽ പത്മകുമാർ തിരുത്തൽ വരുത്തിയത് മനഃപൂർവ്വമാണെന്ന് എസ്ഐടി ! കുരുക്ക് മുറുകുന്നു

തിരുവനന്തപുരം : ശബരിമല സ്വ‍ര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…

8 hours ago

ഹംഗേറിയൻ ഇതിഹാസ സംവിധായകൻ ബേലാ താർ അന്തരിച്ചു! കാലയവനികയ്ക്കുള്ളിൽ മറഞ്ഞത് സ്ലോ സിനിമയുടെ ഉപജ്ഞാതാവ്

ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…

10 hours ago

ഇസ്‌ലാമിസ്റ്റുകൾ വിദ്വേഷ വീഡിയോ പങ്കുവച്ചതിന് പിന്നാലെ നേപ്പാളിൽ വർഗീയ സംഘർഷം!കർഫ്യൂ; അതിർത്തി അടച്ച് ഇന്ത്യ

കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…

10 hours ago

ധൈര്യമുണ്ടെങ്കിൽ എന്നെ പിടികൂട് .. ഞാൻ കാത്തിരിക്കുന്നു !!! മഡൂറോ മോഡലിൽ ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര

വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…

11 hours ago

ആർഷ സാഹിത്യ പരിഷത്തിന്റെ ‘ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി പുരസ്‌കാര അലങ്കരണ സഭ;’ ഗവർണർ മുഖ്യാതിഥിയായി പങ്കെടുക്കും; തത്സമയക്കാഴ്ചയുമായി തത്ത്വമയി നെറ്റ്‌വർക്ക്

ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…

11 hours ago

കരൂർ റാലി ദുരന്തം: വിജയ്‌യ്ക്ക് സിബിഐ സമൻസ്; ദില്ലിയിലെ ആസ്ഥാനത്ത് ജനുവരി 12-ന് ഹാജരാകണം

തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…

12 hours ago