ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പൊതു വ്യവഹാരങ്ങളില്‍, ഹിന്ദുമതം സനാതന ധര്‍മ്മത്തില്‍ നിന്ന് വ്യത്യസ്തമാണെന്ന അവകാശവാദവുമായി രംഗത്തെത്തിയ DMKയ്‌ക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. സനാതന ധര്‍മ്മവും ഹിന്ദു മതവും ഒന്നാണെന്ന് മനസ്സിലാക്കാന്‍ 12ാം ക്ലാസില്‍ ചേര്‍ന്ന് പഠിക്കാന്‍ അണ്ണാമലൈ തുറന്നടിച്ചു. സനാതന ധര്‍മ്മത്തിനെതിരായ ഉദയനിധി സ്റ്റാലിന്റെ വിദ്വേഷ പ്രസംഗത്തെ പ്രതിരോധിക്കുന്നതിനാണ് പുതിയ ന്യായ വാദവുമായി DMK നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. തമിഴ്നാട് സര്‍ക്കാര്‍ പുറത്തിറക്കിയ നൈതികതയെയും ഇന്ത്യന്‍ സംസ്‌കാരത്തെയും കുറിച്ചുള്ള 12 ക്ലാസ് പാഠപുസ്തകത്തിന്റെ ചിത്രം സഹിതമാണ് അണ്ണാമലൈ ഫേസ്ബുക്കില്‍ കുറിപ്പ് പങ്ക് വച്ചത്.
തമിഴ്നാട് സര്‍ക്കാര്‍ പുറത്തിറക്കിയ 12-ാം ക്ലാസ് പാഠപുസ്തകത്തില്‍ സനാതന ധര്‍മ്മവും ഹിന്ദുമതവും ഒന്നാണെന്നാണ് പറയുന്നത്, അറിയില്ലെങ്കില്‍ ഉദയനിധി സ്റ്റാലിനും പികെ ശേഖര്‍ ബാബുവും ആദ്യം 12ാം ക്ലാസില്‍ ചേര്‍ന്നു പഠിക്കണമെന്ന് അണ്ണാമലൈ വ്യക്തമാക്കി. പാഠ പുസ്തകത്തില്‍ സനാതന ധര്‍മ്മം ശാശ്വത ധര്‍മ്മമാണെന്ന് പരാമര്‍ശിക്കുന്നുണ്ട്. സംസ്ഥാന ഹിന്ദു മത – ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പ് മന്ത്രിയാണ് പികെ ശേഖര്‍. അതിനാല്‍ തന്നെ ഹിന്ദു മതത്തെ പറ്റി ശരിയായ അറിവ് നേടേണ്ടത് അനിവാര്യമാണെന്നും അണ്ണാമലൈ വ്യക്തമാക്കി. അതേസമയം, അണ്ണാമലൈ ഫേസ്ബുക്ക് പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്ന ചിത്രത്തില്‍ ഹിന്ദു എന്ന വാക്കിന്റെ അര്‍ത്ഥം വിശദീകരിച്ച പുസ്തകത്തില്‍ നിന്നുള്ള ഒരു ഉദ്ധരണിയാണ് പങ്ക് വച്ചിരിക്കുന്നത്. ഹിന്ദുക്കള്‍ ആരാണെന്നും എന്താണ് ഹിന്ദുമതം എന്നും അതില്‍ വ്യക്തമായി പറയുന്നുണ്ട്. ഒരാള്‍ ഏതെങ്കിലും കാരണത്താല്‍ കഷ്ടപ്പെടുന്നുണ്ടെങ്കില്‍, ആ കഷ്ടപ്പാടുകള്‍ സ്വന്തം കഷ്ടപ്പാടായി കണക്കാക്കി അത് നീക്കം ചെയ്യാന്‍ മുന്നോട്ടു വരുന്നത് ഹിന്ദുവാണ്. സദ്ഗുണമുള്ളവരുള്ള മതമാണ് ഹിന്ദുമതം. ഹിന്ദുമതം, സനാതന ധര്‍മ്മം, വേദങ്ങളുടെ മതം എന്നിങ്ങനെ വിവിധ പേരുകളില്‍ ഇതിനെ വിളിക്കുന്നുവെന്നും ഉദ്ധരണിയിൽ പറയുന്നു.
അതേസമയം, സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്ക്കെതിരെ ഇപ്പോഴും രാജ്യ വ്യാപകമായി വന്‍ പ്രതിഷേധമാണ് നേരിടുന്നത്. ഇതിനെ പ്രതിരോധിക്കുന്നതിനായാണ് ദക്ഷിണേന്ത്യയിലെ വ്യവഹാരത്തില്‍ സനാതന്‍ ധര്‍മ്മം ഹിന്ദുമതത്തില്‍ നിന്ന് വ്യത്യസ്തമാണെന്ന വാദവുമായി കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം പ്രസ്താവനയിറക്കിയത്. താന്‍ ഒരു ഹിന്ദുമത വിശ്വാസിയാണെന്നും ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ തെറ്റൊന്നും കാണുന്നില്ലെന്നും പറഞ്ഞ കാര്‍ത്തി ചിദംബരം, ദക്ഷിണേന്ത്യന്‍ ഭാഷയില്‍ സനാതന്‍ ധര്‍മ്മം എന്നാല്‍ ജാതി വിവേചനവും ജാതി ശ്രേണിയും മാത്രമാണെന്നും അവകാശപ്പെട്ടിരുന്നു. ഇത്തരം ഹിന്ദു വിരുദ്ധ പരമാര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് അണ്ണാമലൈ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…
ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…
തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…
കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തായ്ലന്ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ…
കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…
കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…