Wednesday, December 24, 2025

ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി അണ്ണാമലൈ ! തമിഴ് യുവാക്കളുടെ കൈയില്‍ അണ്ണാമലൈ ടാറ്റൂ !!

ട്വിറ്ററില്‍ ഈയിടെ ഇടയ്ക്കിടെ ട്രെന്‍ഡിങ്ങാവുന്ന ഹാഷ്ടാഗായി മാറുകയാണ് തമിഴ്നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. കുറച്ചുകാലത്തിനുള്ളില്‍ തന്നെ തമിഴകത്തിലെ യുവാക്കള്‍ക്ക് പ്രതീക്ഷയായി വളരുകയാണ് ഐപിഎസ് പദവി വിട്ട് തമിഴക രാഷ്ട്രീയത്തിലേക്ക് ചേക്കേറിയ കെ.അണ്ണാമലൈ. ഏറ്റവുമൊടുവില്‍ ഒരു ഇന്‍റര്‍വ്യൂവില്‍ ജയലളിതയുടെ അഴിമതിയെക്കുറിച്ച് പറഞ്ഞതോടെ AIADMK യും
അണ്ണാമലൈയ്ക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്. ഇനി ഒരിയ്ക്കല്‍ കൂടി ജയലളിതയെക്കുറിച്ച് പറഞ്ഞാല്‍ അണ്ണാമലൈയുടെ വീട് വളയുമെന്ന അന്ത്യശാസനമാണ് AIADMK നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ ഓല പാമ്പ് കൊണ്ടൊന്നും പേടിക്കുന്നവനല്ല അണ്ണാമലൈ. അതിനു കാരണം അണ്ണാമലൈയ്ക്ക് സ്വന്തം ജീവനില്‍ പേടിയില്ല എന്നത് തന്നെയാണ്. അണ്ണാമലൈ രാഷ്ട്രീയത്തില്‍ വന്നത് കാശുണ്ടാക്കാനോ പദവി നേടാനോ അല്ല. പകരം ജനങ്ങളെ സേവിക്കാനാണ്.

അതേസമയം, യുവാക്കള്‍ ഇപ്പോള്‍ അണ്ണാമലൈയുടെ ചിത്രം കയ്യിൽ ടാറ്റൂ ചെയ്യാന്‍ തുടങ്ങി എന്ന വാർത്തയും പുറത്തുവരുന്നുണ്ട്. മാത്രമല്ല, അണ്ണാമലൈ ചെല്ലുന്ന പൊതുവേദികളില്‍ എല്ലാം തന്നെ യുവാക്കളുടെ തിരക്കാണ്. അതിനെല്ലാം കാരണം കെ.അണ്ണാമലൈയുടെ സുതാര്യമായ പ്രവർത്തനം തന്നെയാണ്. ജീവൻ പണയം വെച്ചുള്ള പോരാട്ടമാണ് അണ്ണാമലൈയ്ക്ക് രാഷ്ട്രീയം. കാരണം ദശകങ്ങളായി തമിഴകം കയ്യടക്കി വെച്ചിരിക്കുന്ന സ്റ്റാലിന്‍ കുടുംബത്തോടും ഡിഎംകെനേതാക്കളോടും നേരിട്ട് സത്യത്തിന്‍റെ പക്ഷത്ത് നിന്ന് ഏറ്റുമുട്ടുകയാണ് അണ്ണാമലൈ.
കരുണാനിധി കുടുംബം മുഴുവന്‍ അഴിമതിയിലൂടെ മുഴുവന്‍ സ്വത്തും കയ്യടക്കിവെച്ചിരിക്കുന്നു എന്ന് വെട്ടിത്തുറന്ന് പറഞ്ഞുകൊണ്ട് അണ്ണാമലൈ പുറത്തുവിട്ട ഡിഎംകെ ഫയല്‍സ് എന്ന പേരിലുള്ള അഴിമതിക്കഥകള്‍ ആവേശത്തോടെയാണ് ജനം കണ്ടത്. സമൂഹമാധ്യമങ്ങളില്‍ അത് തരംഗമായി മാറുകയും ചെയ്തു. സ്റ്റാലിന്‍ ഏറെ കൊട്ടിഘോഷിച്ച് ഇറക്കിയ ധനമന്ത്രി പളനിവേല്‍ ത്യാഗരാജനും ഒരു ജേണലിസ്റ്റും തമ്മില്‍ സ്റ്റാലിന്‍റെ മകനും മരുമകനും അഴിമതിപ്പണം ഒളിപ്പിക്കാന്‍ പാടുപെടുകയാണെന്ന സംഭാഷണശകലം അണ്ണാമലൈയാണ് പുറത്തുവിട്ടത്. ഇതോടെ പളനിവേല്‍ ത്യാഗരാജനെ മാറ്റി. സ്റ്റാലിന്‍ കുടുംബത്തിന്‍റെ അധികാരത്തിലുള്ള കുടുംബവാഴ്ചയെയും അഴിമതിയെയും മാത്രമാണ് അണ്ണാമലൈ തുറന്നുകാണിക്കുന്നത്. ദ്രാവിഡ രാഷ്ടീയം എന്നത് അധികാരം പിടിക്കാന്‍ മാത്രമുള്ള തന്ത്രമാണെന്നും അണ്ണാമലൈ തുറന്നടിക്കുന്നു. ഇതെല്ലാം തമിഴ്നാട്ടില്‍ സാധാരണക്കാര്‍ വരെ ചര്‍ച്ച ചെയ്യുന്ന കാഴ്ചയാണ് ഇപ്പോൾ കാണുവാൻ സാധിക്കുന്നത്. അതേസമയം, തമിഴ്‌നാട്ടിൽ നിന്നും ഭാവിയിൽ ഒരു പ്രധാനമന്ത്രി ഉണ്ടാകുമെന്ന അമിത് ഷായുടെ പ്രസ്താവന അണ്ണാമലയിലേക്കാണ് എത്തിനിൽക്കുന്നതും. അണ്ണാമലൈ രാഷ്ട്രീയത്തിലേക്ക് വന്നിരിക്കുന്നത് ചെറിയ വിജയങ്ങള്‍ നേടാനല്ല, മറിച്ച് ദ്രാവിഡ രാഷ്ട്രീയം ഇല്ലാതാക്കി തമിഴകം പിടിക്കാനാണ്”എന്നാണ് നിരവധി പേർ അണ്ണാമലൈയെക്കുറിച്ച് ട്വിറ്ററിൽ ട്വീറ്റ് ചെയ്യുന്നത്.

Related Articles

Latest Articles