മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ നടന്ന അനുശോചന ജാഥയിൽ പിണറായി വിജയന് അനുശോചനം അർപ്പിച്ച് അനൗൺസ്മെന്റ്. പത്തനംതിട്ട റാന്നി വടശ്ശേരിക്കരയിൽ നടത്തിയ അനുശോചന ജാഥയിലാണ് സംഭവം.
അനൗൺസ്മെന്റ് നടത്തിയ ആൾക്ക് പറ്റിയ അമളി സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുകയാണ്.സഖാവ് പിണറായി വിജയന്റെ മരണത്തിൽ ശോചനം രേഖപ്പെടുത്തുന്ന ജാഥയാണ് ഈ വാഹനത്തിന്റെ തൊട്ട് പിന്നാലെ കടന്ന് വരുന്നത് എന്നായിരുന്നു അനൗൺസ്മെന്റ്.
അതേ സമയം വിഎസിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര നിലവിൽ തിരുവനന്തപുരം കാര്യവട്ടത്ത് എത്തിയിരിക്കുകയാണ്. . പുന്നപ്ര വയലാർ സമരസേനാനികളുടെ ഓർമകൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിലായിരിക്കും ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്കാരം നടക്കുക

