ദോഹ: സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് പഴങ്കഥയാക്കി ഇന്ത്യയുടെ അന്നു റാണി ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ പ്രവേശിച്ചു. ലോക ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതയാണ് അന്നു റാണി.ഇന്ന് രാത്രിയാണ് ഫൈനൽ.
യോഗ്യതാ റൗണ്ടിൽ 62.43 മീറ്ററാണ് അന്നു എറിഞ്ഞത്. അഞ്ചാമതായാണ് അന്നുവിന്റെ ഫൈനൽ പ്രവേശനം. എങ്കിലും അന്നു മെഡൽ പ്രതീക്ഷ നൽകുന്നുണ്ട്. നാലാം സ്ഥാനത്തുള്ള സ്ലോവാന്യയുടെ മാർട്ടിന റത്തേജ് 62.87 മീറ്ററും മൂന്നാം സ്ഥാനത്തുള്ള ചൈനയുടെ ഷിയിങ് ലി 63.48 മീറ്ററുമാണ് എറിഞ്ഞത് അതിനാൽ തന്നെ അന്നുറാണിക്ക് തന്‍റെ മികവ് മുഴുവൻ പുറത്ത് എടുക്കാൻ കഴിഞ്ഞാൽ ഇന്ത്യയ്‌ക്കൊരു മെഡൽ സ്വപ്നം കാണാം .
ഈ വർഷമാദ്യം പട്യാലയിൽ കുറിച്ച സ്വന്തം റെക്കോഡായ 62.34 മീറ്റർ തന്നെയാണ് അന്നു മറികടന്നത്.
ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ അന്നു റാണി രണ്ടാമത്തെ ഏറിലാണ് ദേശീയ റെക്കോഡ് തിരുത്തിയത്. ആദ്യത്തെ ഉദ്യമത്തിൽ 57.05 മീറ്ററും മൂന്നാമത്തെ ഉദ്യമത്തിൽ 60.50 മീറ്റർ ദൂരവും പിന്നിട്ടു.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…