Wednesday, December 17, 2025

വീണ്ടും തെരുവുനായ ആക്രമണം ;തൃശ്ശൂരിൽ 8 പേർക്ക് കടിയേറ്റു

തൃശ്ശൂർ : പെരുമ്പിലാവ് ആൽത്തറയിൽ തെരുവുനായ ആക്രമണം. 8 പേർക്ക് തെരുവുനായയുടെ ആക്രമണത്തിൽ കടിയേറ്റു. കടിയേറ്റ ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പലർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് തെരുവുനായ ശല്യം കൂടിയതായി നാട്ടുകാർ പറയുന്നു.

ആക്രമിച്ച തെരുവുനായയെ കണ്ടെത്താനായി നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടവത്താനായില്ല. വീട്ടിൽ കയറിയാണ് പലരെയും നായ ആക്രമിച്ചത്. നായക്ക് പേ വിഷബാധയുള്ളതായും സംശയിക്കുന്നുണ്ട്.

Related Articles

Latest Articles