നെതർലാൻഡ്സ് തലസ്ഥാനമായ ആംസ്റ്റർഡാമിലെ സെന്റർ സ്‌ക്വയറിൽ വീണ്ടും അക്രമം. സെന്റർ സ്‌ക്വയറിൽ കാർ ഓടിച്ചു കയറ്റിയ ശേഷം അക്രമി കാറിന് തീയിടുകയായിരുന്നു. പരിക്കേറ്റ അക്രമിയെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതാണോ ഇയാൾ കാർ കത്തിച്ചത് എന്നതടക്കം പരിശോധിച്ചു വരികയാണ്.
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് സ്ഫോടനത്തെ തുടർന്നാണ് കാറിൽ തീ പടർന്നതെന്ന് വ്യക്തമാണ്. സംഭവ സമയത്ത് നിരവധിയാളുകൾ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. അഗ്നിശമന സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കൂടുതൽ പരിശോധനകൾക്കായി ഡച്ച് സൈന്യത്തിന്റെ എക്സ്പ്ലോസീവ് ഓർഡനൻസ് ഡിസ്പോസൽ സർവീസ് (ഇഒഡിഡി) ഡാം സ്ഥലത്തെത്തിയിട്ടുണ്ട്.
സ്ഥലത്ത് കഴിഞ്ഞയാഴ്ച 19 കാരിയെയും നാല് വിനോദസഞ്ചാരികളെയും അക്രമി കുത്തി പരിക്കേൽപ്പിച്ചിരുന്നു

