Wednesday, May 1, 2024
spot_img

തട്ടിക്കൊണ്ടുപോകല്‍, കൊലപാതക ഭീഷണി, സ്ത്രീത്വത്തെ അപമാനിക്കല്‍; മൈസൂരു കത്തോലിക്ക ബിഷപ്പിനെതിരെ കേസെടുത്ത് പോലീസ്.പിതാക്കന്മാരുടെ ലീലാവിലാസങ്ങൾ സഭയ്ക്ക് തലവേദനയാകുന്നു…

മൈസൂരു കത്തോലിക്ക ഇടവകയിലെ ബിഷപ്പ് കെ.എ. വില്യമിനെതിരെ പൊലീസ് കേസെടുത്തു. പരാതി ലഭിച്ച് മൂന്നാഴ്ചയലധികം പിന്നിട്ടശേഷമാണ് പോലീസ് കേസെടുത്തത്. തട്ടിക്കൊണ്ടുപോകല്‍, കൊലപാതക ഭീഷണി, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് മൈസൂരു പൊലീസ് ബിഷപ്പിനെതിരെ വെള്ളിയാഴ്ച എഫ്.ഐ.ആര്‍ രജിസ്റ്റര്‍ചെയ്തത്. മൈസൂരുവിലെ വിവിധ ഇടവകയിലെ 37 വൈദികരാണ് നവംബര്‍ അഞ്ചിന് ബിഷപ്പിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
കഴിഞ്ഞ രണ്ടരവര്‍ഷത്തിനിടെ നാലു സ്ത്രീകളാണ് ബിഷപ്പിനെതിരെ ഗുരുതരമായ പരാതി ഉന്നയിച്ചിട്ടുള്ളതെന്നും, ഇതില്‍ രണ്ടു കുട്ടികളുടെ പിതാവാണ് ബിഷപ്പെന്ന് പരാതിയും നിലനില്‍ക്കുന്നുണ്ടെന്നും പൊലീസില്‍ പരാതി നല്‍കിയ അസോസിയേഷന്‍ ഓഫ് കണ്‍സേണ്‍ഡ് കത്തോലിക്‌സ് (എ.ഒ.സി.സി) ആരോപിക്കുന്നു.ഇതോടൊപ്പം മുമ്പ് ഇടവകയിലുണ്ടായിരുന്ന സ്ത്രീയും ബിഷപ്പിനെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. ആരോപണ വിധേയനായ ബിഷപ്പിന്റെ കൂട്ടാളി കൂടിയായ വൈദികൻ ഫാ. ലെസ് ലി മോറിസിനെതിരെ പൊലീസ് കേസെടുത്തിട്ടില്ല. യുവതി മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയശേഷം ബിഷപ്പിനെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം, തനിക്കും ഫാ. ലെസ് ലി മോറിസിനുമെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നുമാണ് ബിഷപ്പ് കെ.എ. വില്യം പറയുന്നത്.

Related Articles

Latest Articles