അമൃത്സർ: അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിനു സമീപം വീണ്ടും സ്ഫോടനമുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍. പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഇന്നലെ രാത്രി 12.15നും 12.30ക്കും ഇടയിലാണ് സ്‌ഫോടനമുണ്ടായത്.
അതേസമയം, ഈമാസം ആറിനും എട്ടിനും സുവര്‍ണക്ഷേത്രത്തിനു സമീപം സ്ഫോടനമുണ്ടായിരുന്നു. ഈ മാസം ആറിന് നടന്ന സ്‌ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു.അതേസമയം, രണ്ടാമത്തെ സ്‌ഫോടനത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിരുന്നില്ല. ഒരേ സ്ഥലത്ത് തുടർച്ചയായുണ്ടായ സ്ഫോടനങ്ങൾ ജനങ്ങളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സുവർണ ക്ഷേത്രത്തിലും പരിസരത്തും പോലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

