Kerala

മുണ്ടക്കയത്ത് വീണ്ടും കുറുക്കന്റെ ആക്രമണം; കർഷകന് പരിക്കേറ്റു,പ്രദേശവാസികൾ നടത്തിയ പരിശോധനയിൽ സമീപത്ത് നിന്നും കുറുക്കനെ ചത്ത നിലയിൽ കണ്ടെത്തി,ജനം ജാഗ്രതയിൽ

കോട്ടയം: മുണ്ടക്കയത്ത് വീണ്ടും കുറുക്കന്റെ ആക്രമണം. കർഷകനായ ജോസുകുട്ടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കയ്യിലും മുഖത്തും പരിക്കേറ്റ ജോസുകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെയോടെയായിരുന്നു സംഭവം. രാവിലെ കുരുമുളക് പറിക്കാൻ തോട്ടത്തിലേക്ക് പോയതായിരുന്നു അദ്ദേഹം. ഇതിനിടെ കുറുക്കൻ ജോസുകുട്ടിയുടെ നേർക്ക് പാഞ്ഞടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കയ്യിലും മുഖത്തുമാണ് പരിക്കേറ്റത്.

ബഹളം കേട്ട് ഓടിക്കൂടിയ പ്രദേശവാസികളാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന് പിന്നാലെ പ്രദേശവാസികൾ നടത്തിയ പരിശോധനയിൽ സമീപത്ത് നിന്നും കുറുക്കനെ ചത്ത നിലയിൽ കണ്ടെത്തി. ഈ സാഹചര്യത്തിൽ കുറുക്കന് പേ വിഷബാധയുണ്ടെന്നാണ് സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാൻ കുറുക്കന്റെ സാമ്പിളുകൾ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്.കഴിഞ്ഞ ആഴ്ച മുണ്ടക്കയത്ത് പഞ്ചായത്ത് അംഗത്തെ കുറുക്കൻ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു വീണ്ടും സമാന സംഭവം. അടുത്തിടെയായി പ്രദേശത്ത് കുറുക്കന്റെ ശല്യം വ്യാപകമാകുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. കുറുക്കന്റെ ആക്രമണത്തിൽ പഞ്ചായത്ത് അംഗത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

B4 Admin

Recent Posts

യു.ഡി.എഫില്‍ പടയൊരുക്കം ശക്തം. വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി അടൂര്‍ പ്രകാശ്

യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…

28 minutes ago

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

14 hours ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

14 hours ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

15 hours ago