Kerala

കുപ്രസിദ്ധ കുറ്റവാളിയായ ആന അഭിലാഷ് അറസ്റ്റിൽ : കൊലപാതകം, ബലാത്സംഗം തുടങ്ങിയ നിരവധികുറ്റകൃത്യങ്ങൾക്കുടമയാണ് പ്രതി

കുപ്രസിദ്ധ കുറ്റവാളിയായ കട്ടപ്പന സ്വദേശി പോത്തൻ അഭിലാഷ് എന്ന ആന അഭിലാഷ് പിടിയിൽ . കൊലപാതകം, ബലാത്സംഗം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ഇടുക്കി ശാന്തൻപാറ കെ.ആർ വിജയ എസ്റ്റേറ്റിൽ ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ സാഹസികമായാണ് പോലീസ് പിടികൂടിയത്.

ചെറുപ്പം മുതൽ തന്നെ ഒരുപാട് കുറ്റകൃത്യങ്ങൾ ചെയ്ത വ്യകതിയാണ് പ്രതി അഭിലാഷ്. സ്വന്തം കൂട്ടുകാരൻറെ അമ്മയെ പീഡിപ്പിക്കുകയും പല സ്ത്രകലെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഒരു പ്രകോപനവും കൂടാതെ മറ്റുള്ളവരെ വെട്ടിപരുക്കേൽപിക്കുമായിരുന്നു. 2013 ൽ സ്വന്തം ഭാര്യാപിതാവിനെ ഒരു പ്രകോപനവും കൂടാതെ വീട്ടിൽ കേറി വെട്ടി കൊലപ്പെടുത്തിയിരുന്നു. അതുമാത്രമല്ല 2018ൽ സ്വന്തം അമ്മയുടെ അനുജത്തിയേയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. 2018ൽ കാപ്പനിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചു . പ്രതി വിഷം കഴിച്ച് അത്യാസന്ന നിലയിൽ കിടന്നപ്പോൾ ആശുപത്രിയിൽ എത്തിച്ച അയൽവാസിയെയും വെട്ടി പരുക്കേൽപ്പിച്ചിരുന്നു. ഈ കേസിൽ ഒളിവിൽ പോയ പ്രതിയെ ഒരുവർഷത്തിന് ശേഷം പളനിയിൽ വച്ച് പോലീസ് പിടികൂടി
..

. അതിനുശേഷം ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി തൻ്റെ സഹോദരിയുടെ വീട്ടിൽ കയറി ആക്രമിക്കുകയും സഹോദരിയുടെ 17 വയസ്സുള്ള മകനെ പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു . ശേഷം ഒളിവിൽ കഴിഞ്ഞു വരവേയാണ് കട്ടപ്പന ഡിവൈഎസ്പി വി. എ നിഷാദ് മോൻൻ്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.കൊലപാതകശ്രമം, കൊലപാതകം ഉൾപ്പെടെയുള്ള എല്ലാ കേസുകളുടെയും ജാമ്യം റദ്ദാക്കാൻ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്ന് കട്ടപ്പന ഡിവൈഎസ്പി അറിയിച്ചിട്ടുണ്ട്.

B4 Admin

Recent Posts

യുദ്ധസമാന അന്തരീക്ഷം. യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…

50 minutes ago

ടോമിന്‍ തച്ചങ്കരി വീണ്ടും വിവാദത്തില്‍. ജയിലിലും തീരാത്ത ബിസിനസ് ബന്ധങ്ങളും പുതിയ ആരോപണങ്ങളും

അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…

2 hours ago

പി.കെ. കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം. നാളെ സംസ്ഥാന വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ് ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന്ബിജെപി

തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…

2 hours ago

ആകാശത്ത് ചോരപ്പുഴയൊഴുകിയ നിമിഷങ്ങള്‍. ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റിട്ടും 180 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്റെ സാഹസികത

മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…

3 hours ago

ശബരിമല നെയ്യ് ക്രമക്കേട്. 2.27 കോടിയുടെ വെട്ടിപ്പ്. എസ്ഐടി റെയ്ഡില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…

3 hours ago

ചിരിപ്പിച്ച പ്രിയനടന് നീതി. കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…

4 hours ago