രാഹുൽ ഗാന്ധി അല്ലെങ്കിലും ഇങ്ങനെയാണ്,കാര്യങ്ങൾ എല്ലാം ഒരു വഴിക്കാക്കിയിട്ട് നൈസായി കൈകഴുകുന്നത് പുള്ളിയുടെ സ്ഥിരം ഏർപ്പാടാണ്.ആകപ്പാടെ ജനങ്ങൾക്ക് മുന്നിൽ കാണിക്കാൻ കൊള്ളാവുന്ന വിരലിലെണ്ണാവുന്ന കുറച്ച് നേതാക്കൾ മാത്രമാണ് ഇപ്പോൾ കൂടുള്ളത്,അതിലെ പ്രധാനിയും മധ്യപ്രദേശിലെ ജനകീയനുമായ ജ്യോതിരാദിത്യ സിന്ധ്യ ഹോളി ദിനം കോൺഗ്രസിൽ നിന്നും രാജി വെച്ചത് ആകപ്പാടെ പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.അപ്പോഴാണ് ഹോളി ആഘോഷിക്കാൻ രാഹുൽജി ഇന്ദ്രപ്രസ്ഥത്തിലെ ഒരു മുന്തിയ ഭക്ഷണശാലയിൽ വിഭവസമൃദ്ധമായ ഭക്ഷണങ്ങൾ ശാപ്പിടാൻ ആരുമറിയാതെ എത്തിയത്.കഴിപ്പെല്ലാം കഴിഞ്ഞ് വളരെ രഹസ്യമായി പുറത്തിറങ്ങിയ കക്ഷി പക്ഷെ ദേശീയ ചാനലായ റിപ്പബ്ലിക്ക് ടി വിയുടെ കാമറ കണ്ണിൽ പെട്ടു.
ദില്ലി ലോദി റോഡിലെ പ്ലഷ് മെഹെർച്ചന്ദ് റെസ്റ്റോറന്റിൽ ആയിരുന്നു രാഹുൽജിയുടെ ഭോജനം.അണികൾ ആകപ്പാടെ ആശങ്കയിലായ അവസരത്തിൽ കൂട്ടുകാർക്കൊപ്പം ഹോളിയാഘോഷിക്കാൻ ഇറങ്ങിയ ഭാവി പ്രധാനമന്ത്രി ചാനൽ കാമറയിൽ കുടുങ്ങിയതോടെ ഇയാളുടെ ഉത്തരവാദിത്വമില്ലായ്മ ഒരിക്കൽ കൂടി പ്രകടമായി എന്നാണ് പാർട്ടിക്കുള്ളിൽ തന്നെയുള്ള പൊതു സംസാരം.ഉള്ള കട്ട കോൺഗ്രസ് അണികളും ആകെ അമ്പരപ്പിലും പ്രതിഷേധത്തിലുമാണ്.പുര കത്തുമ്പോൾ വാഴ വെട്ടുന്ന പണികാണിച്ച മഹാനായ നേതാവിന്റെ പ്രവർത്തിയെ ന്യായീകരിക്കാൻ ഇനി ഏത് മഹാനായ ഔദ്യോഗിക വക്താവാണ് പത്രസമ്മേളനം വിളിക്കുന്നതെന്ന കാത്തിരിപ്പിലാണത്രേ ദില്ലിയിലെ മാധ്യമ പ്രവർത്തകർ.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…