Another gold hunt at Karipur airport; gold worth Rs 42 lakh seized; Paioli resident Razak arrested
മലപ്പുറം:സ്വർണം കടത്താനുള്ള ശ്രമത്തെ വീണ്ടും തകർത്തെറിഞ്ഞ് പോലീസ്.കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 800 ഗ്രാം സ്വർണവുമായി കോഴിക്കോട് പയ്യോളി സ്വദേശി റസാഖിനെ പോലീസ് പിടികൂടി.വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു റസാഖ് പിടിയിലായത്.
മലദ്വാരത്തിൽ ഒളിപ്പിച്ചായിരുന്നു റസാഖ് സ്വർണം കടത്താൻ ശ്രമിച്ചത്. മിശ്രിതമാക്കിയ സ്വർണം ക്യാപ്‌സൂൾ രൂപത്തിലാക്കിയായിരുന്നു ഇയാൾ മലദ്വാരത്തിൽ ഒളിപ്പിച്ചത്. ഇയാളിൽ നിന്നും മൂന്ന് ക്യാപ്‌സൂളുകൾ പോലീസ് പിടിച്ചെടുത്തു. ദുബായിൽ നിന്നുള്ള വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ എത്തിയത്. ഇയാളിൽ നിന്നും പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 42 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം സ്വർണം കടത്തിയ ആളെയും, ഇയാളിൽ നിന്നും ഇത് തട്ടിയെടുക്കാനെത്തിയ സംഘത്തെയും പോലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെ കർശന നിരീക്ഷണമാണ് വിമാനത്താവളത്തിൽ തുടരുന്നത്. ഇതിനിടെയാണ് വീണ്ടും സ്വർണം കടത്താനുള്ള ശ്രമം.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…