ലോകത്ത് ഒരിടത്തും ഇല്ലാത്ത അക്ഷര ദേവതകളുടെ പ്രതിഷ്ഠകൾ എന്ന അപൂർവ്വ വിസ്മയം ലോകത്തിന് സമ്മാനിച്ച ക്ഷേത്രമാണ് പൗർണ്ണമികാവ് ക്ഷേത്രം.അറിവിലേക്ക് ആനയിക്കുന്ന അക്ഷരങ്ങളെ ഉപാസനാമൂര്‍ത്തികളാക്കി പ്രതിഷ്ഠിച്ചിരിക്കുന്നതാണ് ഈ ക്ഷേത്രത്തിന്റെ
പ്രത്യേകത .ഒറ്റക്കല്ലിൽ തീർത്ത പഞ്ചമുഖ ഗണപതിവിഗ്രഹം, ഹാലാസ്യ ശിവഭഗവാൻ്റെ പൂർണ്ണ കായ പ്രതിഷ്ഠ തുടങ്ങിയവയ്ക്ക് ശേഷം മറ്റൊരു മഹാത്ഭുതം കൂടെ ലോകത്തിന് സമ്മാനിക്കാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം വെങ്ങാനൂർ പൗർണ്ണമിക്കാവ് ബാല ത്രിപുര സുന്ദരി ക്ഷേത്രം
പതിനഞ്ച് അടി ഉയരത്തിൽ ഒറ്റക്കല്ലിൽ തീർത്ത ലോകത്തിലെ ഏറ്റവും വലിയ ശനീശ്വര വിഗ്രഹമാണ് പൗർണ്ണമിക്കാവിൽ പ്രതിഷ്ഠിക്കാൻ ഒരുങ്ങുന്നത്.51 അക്ഷര ദേവത ശിൽപ്പങ്ങൾ നിർമ്മിച്ച കന്യാകുമാരി ജില്ലയിലെ മയിലാടിയിലെ ശിൽപ്പശാലയിൽ തയ്യാറാക്കിയ ശനീശ്വര വിഗ്രഹം ഇന്ന് വൈകീട്ട് 3 മണിക്ക് യഥാ വിധി പൂജകൾക്ക് ശേഷം പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ സജ്ജീകരിക്കും
കന്യാകുമാരി, നാഗർകോവിൽ, ശുചീന്ദ്രം, 108 വിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നായ തിരുപ്പതി സാരം , കുമാരൻകോവിൽ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കേരള – തമിഴ്നാട് അതിർത്തിയായ കളിയ്ക്കാവിള വഴി തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും.
ജനുവരി 18 വ്യാഴാഴ്ച വെകീട്ട് 3 മണിക്ക് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, പഴവങ്ങാടി ഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ ഭക്തർ നൽകുന്ന സ്വീകരണത്തിന് ശേഷം വൈകീട്ട് 6 മണിക്ക് പൗർണ്ണമിക്കാവ് ക്ഷേത്രത്തിൽ എത്തിച്ചേരും. കൽതൂണുകളിൽ നിർമ്മിക്കുന്ന ശ്രീകോവിലിൻ്റെ നിർമ്മാണം പൂർത്തിയായ ശേഷം ആയിരിക്കും ശനീശ്വര വിഗ്രഹത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുക.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…