Another Hindu temple was attacked with a rocket launcher after the destruction of the Mari Mata temple in Karachi; Search for the accused
150 വർഷം പഴക്കമുള്ള കറാച്ചിയിലെ മാരി മാതാ ക്ഷേത്രം തകർത്തതിന് പിന്നാലെ പാകിസ്ഥാനിലെ മറ്റൊരു ഹിന്ദു ക്ഷേത്രം കൂടി ആക്രമിക്കപ്പെട്ടു. ഞായറാഴ്ച പുലർച്ചെയാണ് സിന്ധിലെ കാഷ്‌മോറിൽ ഒരു ഹിന്ദു ക്ഷേത്രം “റോക്കറ്റ് ലോഞ്ചറുകൾ” ഉപയോഗിച്ച് ആക്രമിക്കപ്പെട്ടത്.
കൂടാതെ കാഷ്‌മോറിൽ ഘൗസ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഹിന്ദുക്കളുടെ ക്ഷേത്രവും സമീപത്തെ വീടുകളും ആക്രമിക്കപ്പെട്ടു. ക്ഷേത്രത്തിനും വീടുകൾക്കും നേരെ അക്രമികൾ വെടിയുതിർത്തു. വെടിയൊച്ചയെത്തുടർന്ന് കാഷ്മോർ-കണ്ഡ്കോട്ട് എസ്എസ്പി ഇർഫാൻ സമ്മോയുടെ നേതൃത്വത്തിലുള്ള പോലീസ് യൂണിറ്റ് സ്ഥലത്തെത്തി.
ആരാധനാലയത്തിന് നേരെ അക്രമികൾ റോക്കറ്റ് ലോഞ്ചറുകൾ പ്രയോഗിച്ചതായി പോലീസ് പറഞ്ഞു. ഭാഗ്യവശാൽ, ആക്രമണ സമയത്ത് ക്ഷേത്രം അടച്ചിരുന്നു. ബാഗ്രി സമൂഹം നടത്തുന്ന മതപരമായ സേവനങ്ങൾക്കായി ക്ഷേത്രം വർഷം തോറും തുറക്കാറുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ആക്രമണത്തിന് ശേഷം പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പ്രദേശത്ത് പോലീസ് തിരച്ചിൽ തുടരുകയാണ്.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…