Spirituality

പൂർവ്വ പിതൃക്കളുടെ മോക്ഷ, മുക്തി, സായൂജ്യങ്ങൾക്കായി പതിനായിരങ്ങൾ പിതൃപൂജയർപ്പിക്കുന്നു, കർക്കിടകപ്പുലരിയിൽ ജന സാഗരമായി ക്ഷേത്രങ്ങളും സ്നാനഘട്ടങ്ങളും, പ്രശസ്തമായ ബലിതർപ്പണ കേന്ദ്രങ്ങളിലെല്ലാം വൻ ഭക്തജനത്തിരക്ക്!

തിരുവനന്തപുരം: കർക്കടകവാവു ദിവസമായ ഇന്ന് പൂർവ്വ പിതൃക്കളുടെ മോക്ഷ, മുക്തി, സായൂജ്യങ്ങൾക്കായി പതിനായിരങ്ങൾ ബലി തർപ്പണം നടത്തുന്നു. സംസ്ഥാനത്തെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലുമെല്ലാം വൻ ഭക്തജനത്തിരക്ക്. ഐശ്വര്യ പൂർണ്ണമായ ജീവിതത്തിന് പിതൃക്കളുടെ അനുഗ്രഹാശിസ്സുകൾ പ്രധാനമെന്നാണ് വിശ്വാസം. പതിവിൽ നിന്നും വ്യത്യസ്തമായി ഇക്കൊല്ലം കർക്കടകത്തിൽ രണ്ട് അമാവാസി ദിനങ്ങളാണ്. കർക്കടകം ഒന്നും മുപ്പത്തിയൊന്നും കറുത്തവാവായത് പലരിലും സംശയമുണ്ടാക്കി. എന്നാൽ പിതൃബലിക്കുത്തമം ആദ്യത്തെ ദിവസമാണെന്ന് പണ്ഡിതർ അറിയിച്ചതോടെ എല്ലാ ക്ഷേത്രങ്ങളിലും ബലി തർപ്പണ സൗകര്യങ്ങൾ ഒരുങ്ങി. തിരുവനന്തപുരത്തെ പ്രധാന ബലി തർപ്പണ കേന്ദ്രങ്ങളായ തിരുവല്ലം പരശുരാമ ക്ഷേത്രം, ശംഖുംമുഖം, അരുവിപ്പുറം, വർക്കല പാപനാശം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

ആലുവ മണപ്പുറത്തും, പമ്പയിലും ഇക്കൊല്ലം കൂടുതൽ ജനങ്ങൾ പിതൃപൂജക്കായി എത്തി. ശബരിമലനട കർക്കടക മാസ പൂജകൾക്കായി തുറന്ന ദിവസം തന്നെയാണ് ഇക്കൊല്ലം കറുത്തവാവും എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ പമ്പയിൽ ബലിയിട്ട് കുളിച്ച് ധാരാളം ഭക്തർ അയ്യപ്പ ദർശനം നടത്തുന്നു. ബലി തർപ്പണ കേന്ദ്രങ്ങളിലെല്ലാം വിപുലമായ സംവിധാനങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡും ഒരുക്കിയിട്ടുണ്ട്. ത്രിശുദ്ധി എന്നറിയപ്പെടുന്ന ശാരീരികവും, മാനസികവും, കർമ്മശുദ്ധിയും അനുഷ്ഠിച്ചാണ് പതിനായിരങ്ങൾ പിതൃക്കൾക്ക് ബലി അർപ്പിക്കുന്നത്.

anaswara baburaj

Recent Posts

“ഒരു ഗുണ്ടയെ രക്ഷിക്കാൻ എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നു !”-ദില്ലി മന്ത്രി അതിഷിക്ക് ചുട്ടമറുപടിയുമായി സ്വാതി മലിവാൾ; ആപ്പിൽ പൊട്ടിത്തെറി !

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മർദ്ദിച്ചുവെന്ന പരാതി ബിജെപി ഗൂഢാലോചനയെന്ന ദില്ലി മന്ത്രി അതിഷിയുടെ ആരോപണത്തിൽ…

9 hours ago

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ മോദി കാവി വൽക്കരിക്കുന്നു എന്ന് കണ്ടുപിടിത്തം!|OTTAPRADAKSHINAM

പൊലിഞ്ഞുപോയ പഴങ്കഥ പൊക്കിക്കൊണ്ട് വന്ന് ഏഷ്യാനെറ്റ്‌! കാവി വൽക്കരണത്തിന്റെ യദാർത്ഥ കഥയിതാ #india #cricket #asianet #bjp

9 hours ago

കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു ! കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ് !

തിരുവനന്തപുരം : കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ്…

10 hours ago

രണ്ടു രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള ചർച്ചയിൽ കേരളം വിഷയമായതെങ്ങനെ?| RP THOUGHTS

ഇസ്രായേലിനെ തെറിവിളിച്ച് ഹമാസിനെ പൂജിച്ച് നടക്കുന്ന മലയാളികൾ ഇത് കാണണം! തീ-വ്ര-വാ-ദി-കൾ സമാഹരിച്ച പണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളിതാ! #israel #india…

10 hours ago

കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം ! വിദ്യാർത്ഥിയെ കാണാതായി ; മഴ സാധ്യത കണക്കിലെടുത്ത് നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം

തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വിദ്യാർത്ഥിയെ കാണാതായി. തിരുനെൽവേലി സ്വദേശി അശ്വിനെയാണ് (17) കാണാതായത്. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും…

11 hours ago