Tuesday, January 6, 2026

ഛത്തീസ്​​ഗഡിൽ വീണ്ടും ഐഇഡി സ്ഫോടനം; രണ്ട് സൈനികർക്ക് പരിക്ക്

റായ്പൂർ: ഛത്തീസ്​ഗഡിൽ വീണ്ടും ഐഇഡി സ്ഫോടനം. ബിജാപൂർ ജില്ലയിൽ കമ്മ്യൂണിസ്റ്റ് ഭീകരർ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് രണ്ട് സൈനികർക്ക് പരിക്കേറ്റു. പരിക്കേറ്റ ഉദ്യോ​ഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ​ഗം​ഗലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മുദുവെണ്ടി പ്രദേശത്തെ വനമേഖലയിലാണ് സ്ഫോടനം നടന്നത്.

പ്രദേശത്ത് കമ്മ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അതിർത്തി സുരക്ഷാ സേന തിരച്ചിൽ നടത്തിയത്. തിരച്ചിലിനിടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ സൈനികർ അപകടനില തരണം ചെയ്തതായി ബിജാപൂർ പോലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ പറഞ്ഞു.

കഴിഞ്ഞ ദിവസം കമ്മ്യൂണിസ്റ്റ് ഭീകരർ നടത്തിയ ഐഇഡി സ്ഫോടനത്തിൽ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. സംസ്ഥാന ടാസ്‌ക് ഫോഴ്‌സിലെ ചീഫ് കോൺസ്റ്റബിൾ ഭരത് ലാൽ സാഹുവും കോൺസ്റ്റബിൾ സതേർ സിംഗുമാണ് വീരമൃത്യു വരിച്ചത്. ടാറെം പോലീസ് സ്റ്റേഷൻ പരിധിയിലെ മന്ദിമർക വനമേഖലയിൽ രാത്രിയാണ് ഐഇഡി സ്‌ഫോടനം ഉണ്ടായത്.

Related Articles

Latest Articles