Sunday, May 5, 2024
spot_img

നീറ്റ് പരീക്ഷാപേടി: തമിഴ്നാടിൽ വീണ്ടും ആത്മഹത്യ; നാല് ​ദിവസത്തിനിടെ ജീവനൊടുക്കിയത് 3 കുട്ടികൾ

ചെന്നൈ: നീറ്റ് പരീക്ഷാ പേടിയില്‍ വീണ്ടും ആത്മഹത്യ. വെല്ലൂര്‍ കാട്പാട് സ്വദേശിനി സൗന്ദര്യ (16) ആണു ജീവനൊടുക്കിയത്. വീട്ടിൽ കുടുംബാംഗങ്ങൾ പുറത്തുപോയ സമയത്താണ് പെൺകുട്ടി തൂങ്ങിമരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. പരീക്ഷയ്ക്കു ശേഷം കുട്ടി മാനസിക സമ്മര്‍ദത്തിലായിരുന്നു എന്നു കുടുംബം പൊലീസിനു മൊഴി നൽകി.

നാലു ദിവസത്തിനിടെ മൂന്നു കുട്ടികളാണ് നീറ്റ് പരീക്ഷയില്‍ ജീവനൊടുക്കിയത്. കഴിഞ്ഞദിവസം അരിയല്ലൂരില്‍ കനിമൊഴി എന്ന കുട്ടിയും ഞായറാഴ്ച പുലര്‍ച്ചെ സേലം സ്വദേശി ധനുഷും നീറ്റ് പരീക്ഷയുടെ പേരില്‍ ആത്മഹത്യ ചെയ്തിരുന്നു. പരീക്ഷയില്‍ തോല്‍ക്കുമോ എന്ന ഭയമാണ് കുട്ടിയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം രാ​ജ്യ​ത്തെ​യും കു​വൈ​ത്ത്​, ദു​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലെ​യും 202 സി​റ്റി കേ​ന്ദ്ര​ങ്ങ​ൾ​ക്ക്​ കീ​ഴി​ലാ​യി 16.1 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. കേ​ര​ള​ത്തി​ൽ 13 സി​റ്റി കേ​ന്ദ്ര​ങ്ങ​ൾ​ക്ക്​ കീ​ഴി​ൽ 325 പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളി​ൽ 1,16,010 പേ​രാ​ണ്​ എ​ഴു​തി​യ​ത്. പ​രീ​ക്ഷാ​ർ​ഥി​ക​ൾ ഉ​ത്ത​രം രേ​ഖ​പ്പെ​ടു​ത്തി​യ ഒ.​എം.​ആ​ർ ഷീ​റ്റ്​ https://neet.nta.nic.in// വെ​ബ്​​സൈ​റ്റ്​ വ​ഴി കാ​ണാ​നും ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാ​നും അ​വ​സ​ര​മൊ​രു​ക്കും. ഒ​ക്​​ടോ​ബ​റി​ൽ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ 15 ശ​ത​മാ​നം അ​ഖി​ലേ​ന്ത്യ ക്വോ​ട്ട സീ​റ്റു​ക​ൾ ഒ​ഴി​കെ​യു​ള്ള മു​ഴു​വ​ൻ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ സീ​റ്റു​ക​ളി​ലേ​ക്കും അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ലേ​ക്കും സം​സ്ഥാ​ന റാ​ങ്ക്​ പ​ട്ടി​ക അ​നു​സ​രി​ച്ചാ​യി​രി​ക്കും പ്ര​വേ​ശ​നം.

Related Articles

Latest Articles