Sabarimala

ശരണമന്ത്രധ്വനികളുടെ അകമ്പടിയോടെ വീണ്ടുമൊരു തീർത്ഥാടന കാലം ! ഭക്തജനങ്ങളെ സ്വീകരിക്കാരുങ്ങി പന്തളം കൊട്ടാരം; തിരുവാഭരണ ദർശനം നാളെ മുതൽ

മണ്ഡലമകരവിളക്ക് തീർത്ഥാടന കാലത്തിന് നാളെ തിരി തെളിയാനിരിക്കെ ഭക്തജനങ്ങളെ സ്വീകരിക്കാരുങ്ങി പന്തളം കൊട്ടാരം. തിരുവാഭരണ ദർശനം വൃശ്ചികം ഒന്നിന് ആരംഭിച്ച് (നാളെ, 16/11/2024) രാവിലെ ആരംഭിച്ച് ധനു 11 ന് (26/12/2024) ന് അവസാനിക്കും.

വീണ്ടും ഡിസംബർ 31 ന് മുതൽ ജനുവരി 11 വരെ സ്രാമ്പിക്കൽ കൊട്ടാരത്തിലുള്ള സ്ട്രോങ് റൂമിൽ തിരുവാഭരണ ദർശനം രാവിലെ 5.30 മുതൽ വൈകിട്ട് 8.30 വരെ ഉണ്ടായിരിക്കും. ജനുവരി 12 ന് ( ധനു 28) ന് പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഉച്ചക്ക് 12 മണി വരെ ദർശനം ഉണ്ടാകും. ഒരു മണിക്ക് തിരുവാഭരണ ഘോഷയാത്ര ശബരിമലയിലേക്ക് തിരിക്കും.

ശബരിമലയിൽ വൈകുന്നേരം നാലുമണിയോടെ നട തുറന്നിരുന്നു. തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിലാണ് നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ദർശനത്തിനായി ഈ മാസം 29 വരെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായി. പ്രതിദിനം എഴുപതിനായിരം പേര്‍ക്ക് ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഇപ്പോള്‍ ഒരുക്കിയിട്ടുള്ളത്. കൂടാതെ പതിനായിരം പേര്‍ക്ക് സ്‌പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ടായിരിക്കും.

കെട്ടുമായെത്തുന്ന ഒരു ഭക്തനുപോലും മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. അതേസമയം സന്നിധാനത്തെത്തുന്ന ഭക്തരുടെ സംശയനിവാരണത്തിന് ഉപകരിക്കുന്ന എഐ ചാറ്റ്ബോട്ടായ സ്വാമി എഐ അസിസ്റ്റന്റ് ഇന്ന് മുതൽ ലഭ്യമാകും. 6 ഭാഷകളിൽ മറുപടി ലഭിക്കുന്ന ചാറ്റ് ബോട്ട് ‘623 800 8000’ എന്ന വാട്സാപ് നമ്പറിൽ ഭക്തർക്ക് ലഭ്യമാകും.

ശബരിമലയിലെയും അനുബന്ധവുമായ ഒട്ടേറെ കാര്യങ്ങളിൽ വിവരം ലഭിക്കാൻ ഈ നമ്പർ ഉപയോഗിക്കാം. ക്ഷേത്രങ്ങൾ തുറക്കുന്ന സമയം, ഭക്ഷണത്തിന്റെ നിരക്ക്, ബസ്, ട്രെയിൻ സമയങ്ങൾ, മറ്റു സേവനങ്ങൾ, ഹെൽപ് ലൈൻ നമ്പറുകൾ തുടങ്ങി എന്താവശ്യത്തിനും ചാറ്റ് ബോട്ടിന്റെ സഹായം തേടാം. കേരളത്തിനു പുറത്തു നിന്നെത്തുന്ന ഭക്തർക്ക് ഭാഷാപരമായ പ്രശ്നങ്ങൾ മറികടക്കാൻ ഇതിലൂടെ കഴിയും.

ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ആറു ഭാഷകളില്‍ സമഗ്ര സേവനം ‘സ്വാമി ചാറ്റ് ബോട്ട്’ ഉറപ്പ് വരുത്തുന്നു. ആധുനികമായ ഈ ഡിജിറ്റല്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തിലൂടെ ശബരിമല യാത്ര കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവുമാക്കി സേവനങ്ങള്‍ ഭക്തര്‍ക്ക് എത്രയും വേഗം എത്തിക്കാനാവുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Anandhu Ajitha

Recent Posts

അഫ്‌ഗാൻ ആരോഗ്യ മന്ത്രി മൗലവി നൂർ ജലാൽ ജലാലി ദില്ലിയിൽ; സ്വാഗതം ചെയ്ത് വിദേശകാര്യമന്ത്രാലയം

ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…

3 hours ago

കൊൽക്കത്തയിൽ മെസിയുടെ പരിപാടി അലങ്കോലമായ സംഭവം ! പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു !

കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…

7 hours ago

സിപിഐ(എം) തങ്ങളുടെ ചുമലിൽ എന്ന് എസ് ഡി പി ഐ.

സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…

8 hours ago

കണ്ണൂർ പിണറായിയിൽ ബോംബ് സ്ഫോടനം !സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി !

പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…

8 hours ago

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായത് 58 ലക്ഷം പേർ ! ബംഗാളിൽ സമ്പൂർണ്ണ ശുദ്ധീകരണവുമായി എസ്‌ഐആർ; കലിതുള്ളി മമതയും തൃണമൂലും

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…

9 hours ago

വോട്ടിംഗ് യന്ത്രങ്ങളിൽ തനിക്ക് വിശ്വാസക്കുറവില്ലെന്ന് സുപ്രിയ സുലെ പാർലമെന്റിൽ !വോട്ടുചോരിയിൽ രാഹുലിനെ കൈയ്യൊഴിഞ്ഞ് എൻസിപിയും (ശരദ് പവാർ വിഭാഗം)

രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…

9 hours ago