കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. തെരുവ് നായയുടെ കടിയേറ്റ് നാലര വയസുകാരനായ എഫ്രിന്‍ മോബിനാണ് പരിക്കേറ്റത്.ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. യുകെയില്‍ നിന്നും അച്ഛന്‍ മോബിനും അമ്മ ജില്‍നയോടപ്പം നാട്ടിലെത്തിയ എഫ്രിന്‍ കായലോടുള്ള അമ്മയുടെ വീട്ടില്‍ താമസിക്കാനെത്തിയതായിരുന്നു. അതിനിടെ വീട്ടിന് മുറ്റത്ത് നിന്നും കളിക്കുന്നതിനിടെ തെരുവ് നായ ഏഫ്രിനെ ആക്രമിക്കുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനെത്തിയ സ്ത്രീകളടക്കമുള്ളവരെയും തെരുവുനായ ആക്രമിക്കാൻ ശ്രമിച്ചു.
ബഹളം കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് നായയെ തല്ലി കൊന്നു. ഷോള്‍ഡറില്‍ പരിക്കേറ്റ എഫ്രിനെ തലശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

