Wednesday, December 31, 2025

വീണ്ടും ഭീകരവാദി ആക്രമണം ;താലിബാൻ തീവ്രവാദികൾ വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ പോലീസ് സ്റ്റേഷൻ പിടിച്ചെടുത്തു, നിരവധിപേരെ ബന്ദികളാക്കി

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിലെ ഒരു പോലീസ് സ്റ്റേഷൻ താലിബാൻ തീവ്രവാദികൾ പിടിച്ചെടുത്ത് ബന്ദികളാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തെഹ്‌രീകെ താലിബാൻ തീവ്രവാദികൾ കലാപ പ്രവിശ്യയിലെ ബന്നു കന്റോൺമെന്റിലേക്ക് നുഴഞ്ഞുകയറുകയും തടവിലാക്കപ്പെട്ട തീവ്രവാദികളെ മോചിപ്പിക്കുകയും ചെയ്തതായി പാകിസ്ഥാൻ പോലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

തീവ്രവാദ വിരുദ്ധ വകുപ്പിലെ (സിടിഡി) സുരക്ഷാ ഉദ്യോഗസ്ഥരെ ബന്ദികളാക്കി കോമ്പൗണ്ടിന്റെ ഒരു ഭാഗത്തിന്റെ നിയന്ത്രണം അവർ ഏറ്റെടുത്തു.”ഭീകരർ പുറത്തുനിന്നാണോ ആക്രമിച്ചതെന്ന് വ്യക്തമല്ലെന്ന് , ബന്നു പോലീസ് വക്താവ് മുഹമ്മദ് നസീബ് മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Latest Articles