Another Vishu has arrived; Importance of preparing Vishukani
ഐശ്വരത്തിന്റേയും സമൃദ്ധിയുടേയും കൈനീട്ടവുമായി മറ്റൊരു വിഷുക്കാലം കൂടി വരവായി. ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും മലയാളികൾ വിഷു ആഘോഷിക്കാറുണ്ട്. വിഷുക്കണി ഒരുക്കിയും കൈനീട്ടം നൽകിയും സദ്യ കഴിച്ചും പുതിയ വസ്ത്രം അണിഞ്ഞും മലയാളികൾ വിഷു ആഘോഷിക്കുന്നു. മലയാളവർഷം തുടങ്ങുന്ന ദിവസമാണ് വിഷു. പല ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടാണ് വിഷു ആഘോഷിക്കപ്പെടുന്നത്.
മേടം ഒന്നിന് കണികണ്ടുണർന്നാണ് മലയാളികൾ വിഷു ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. വൃത്തിയാക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും നിറച്ച് അലക്കിയ മുണ്ടും പൊന്നും വാൽക്കണ്ണാടിയുമെല്ലാം വയ്ക്കും. കണിവെള്ളരി, നാരങ്ങ, നാളികേരം തുടങ്ങിയവയും പഴങ്ങളും വിവിധ തരം പച്ചക്കറികളും തുടങ്ങിയവയെല്ലാം കണിയൊരുക്കാനായി വയ്ക്കും. കത്തിച്ചുവെച്ച നിലവിളക്കും കൃഷ്ണ വിഗ്രഹവും കണിക്കൊന്നയും വിഷുക്കണിയിൽ ഉണ്ടാകും.വിഷുക്കണി കണ്ടുണർന്നാൽ ആ വർഷം സർവ്വ ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…