Tuesday, May 14, 2024
spot_img

വരവായി മറ്റൊരു വിഷുക്കാലം കൂടി; വിഷുക്കണിയൊരുക്കുന്നതിന്റെ പ്രധാന്യം

ഐശ്വരത്തിന്റേയും സമൃദ്ധിയുടേയും കൈനീട്ടവുമായി മറ്റൊരു വിഷുക്കാലം കൂടി വരവായി. ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും മലയാളികൾ വിഷു ആഘോഷിക്കാറുണ്ട്. വിഷുക്കണി ഒരുക്കിയും കൈനീട്ടം നൽകിയും സദ്യ കഴിച്ചും പുതിയ വസ്ത്രം അണിഞ്ഞും മലയാളികൾ വിഷു ആഘോഷിക്കുന്നു. മലയാളവർഷം തുടങ്ങുന്ന ദിവസമാണ് വിഷു. പല ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടാണ് വിഷു ആഘോഷിക്കപ്പെടുന്നത്.

മേടം ഒന്നിന് കണികണ്ടുണർന്നാണ് മലയാളികൾ വിഷു ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. വൃത്തിയാക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും നിറച്ച് അലക്കിയ മുണ്ടും പൊന്നും വാൽക്കണ്ണാടിയുമെല്ലാം വയ്ക്കും. കണിവെള്ളരി, നാരങ്ങ, നാളികേരം തുടങ്ങിയവയും പഴങ്ങളും വിവിധ തരം പച്ചക്കറികളും തുടങ്ങിയവയെല്ലാം കണിയൊരുക്കാനായി വയ്ക്കും. കത്തിച്ചുവെച്ച നിലവിളക്കും കൃഷ്ണ വിഗ്രഹവും കണിക്കൊന്നയും വിഷുക്കണിയിൽ ഉണ്ടാകും.വിഷുക്കണി കണ്ടുണർന്നാൽ ആ വർഷം സർവ്വ ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം.

Related Articles

Latest Articles