India

ഇന്ത്യാവിരുദ്ധ പ്രചാരണം: രണ്ട് വെബ്സൈറ്റുകളും 20 യൂട്യൂബ് ചാനലുകളും നിരോധിച്ച് കേന്ദ്ര സർക്കാർ

ദില്ലി: രാജ്യത്തിനെരായി നുണ പ്രചാരണം നടത്തിയതിന് രണ്ട് വെബ്സൈറ്റുകളും ഇരുപത് യൂട്യൂബ് ചാനലുകളും നിരോധിച്ച് കേന്ദ്ര സർക്കാർ. പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ യുട്യൂബ് ചാനലുകൾക്കാണ് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

ഐടി നിയമത്തിലെ ചട്ടം 16 പ്രകാരമാണ് നിരോധനം. കശ്മീർ, ഇന്ത്യൻ ആർമി, ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ, രാമക്ഷേത്രം, ജനറൽ ബിപിൻ റാവത്തിന്റെ മരണം എന്നിവയുമായി ബന്ധപ്പെട്ട് ഈ വെബ്സൈറ്റുകളും യൂട്യൂബ് ചാനലുകളും വ്യാജവാർത്തകൾ പ്രചരിപ്പിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. മാത്രമല്ല ‘നയാ പാകിസ്താൻ’ ഗ്രൂപ്പിന്റെ ചാനലുകളും നരോധിച്ചവയുടെ പട്ടികയിൽ ഉണ്ട്.

വിവിധ മന്ത്രാലയങ്ങളുമായി നടത്തിയ കൂടിയാലോചനയ്ക്ക് ശേഷമാണ് ചാനലുകളും വെബ്സൈറ്റുകളും നിരോധിക്കുന്നതിന് കേന്ദ്രസർക്കാർ നടപടികൾ എടുത്തത് എന്നാണ് ലഭിക്കുന്ന വിവരം. 35 ലക്ഷത്തോളം ലൈക്കുകളും 55 കോടിയോളം വ്യൂസും ഇവയ്ക്ക് ഉണ്ടായിരുന്നു. കർഷ സമരം, ദേശീയ പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റർ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇവ വ്യാജപ്രചാരണങ്ങൾ നടത്തിയിരുന്നു. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ പോലും സ്വാധീനം ചെലുത്താൻ സാധ്യതയുള്ളവയായിരുന്നു ഇവയിലെ ഉള്ളടക്കങ്ങളെന്നും കണ്ടെത്തിയിരുന്നു.

അതേസമയം കശ്മീർ വിഷയവുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിന്റെ പേരിലാണ് ദി പഞ്ച് ലൈൻ, ദി നേക്കഡ് ട്രൂത്ത്, 4 ന്യുസ്,8 കവർ സ്റ്റോറി തുടങ്ങിയ യൂട്യൂബ് ചാനലുകളെ നിരോധിച്ചത്. ഖാലിസ്ഥാൻ അനുകൂല ഉള്ളടക്കത്തിന്റെ പേരിൽ ഇന്റർനാഷണൽ വെബ് ന്യൂസ്, ഖൽസാ ടിവി തുടങ്ങിയവ നിരോധിച്ചു. ഖാലിസ്ഥാനി- കശ്മീർ സംബന്ധിയായ ഉള്ളടക്കങ്ങളുടെ പേരിലാണ് ന്യൂസ് 24, പഞ്ചാബ് വൈറൽ എന്നിവയ്ക്ക് നിരോധനം.

ഫിക്ഷണൽ, ഹിസ്റ്റോറിക്കൽ ഫാക്ട്സ്, നയാ പാകിസ്ഥാനി ഗ്ലോബൽ, ഗോ ഗ്ലോബൽ ആൻഡ് ഇ കൊമേഴ്സ്, എന്നിവയെ പൊതുവായ ഇന്ത്യാ വിരുദ്ധ ഉള്ളടക്കങ്ങളുടെ പേരിലും ജുനൈൽ ഹലീം ഒഫീഷ്യൽ, തയ്യബ് ഹനീഫ്, സിയ്ൻ അലി ഒഫീഷ്യൽ, മൊഹ്സിൻ രാജ്പുത് ഒഫീഷ്യൽ, കനീസ് ഫാത്തിമ, സദഫ് ദുറാനി, മിയാൻ ഇമ്രാൻ അഹമ്മദ്, നജാം ഉൽ ഹസൻ ബജ്വ എന്നീ ചാനലുകളെ പാക് മാധ്യമ പ്രവർത്തകരുമായുള്ള ബന്ധത്തിന്റെ പേരിലുമാണ് നിരോധിച്ചിരിക്കുന്നത്.

B4 Admin

Recent Posts

ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്. പൊതുസേവനത്തിന്റെ 25 വര്‍ഷങ്ങള്‍. മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയുടെ വസതിയിലെത്തി അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…

7 hours ago

നടുക്കുന്ന കൊലപാതകം. പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ സെയില്‍സ് മാനേജറെ പമ്പ് ഉടമയുടെ മകന്‍ കുത്തിക്കൊന്നു

ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…

7 hours ago

ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം. തുടര്‍ന്ന് മതം മാറാന്‍ മര്‍ദ്ദനവും ഭീഷണിയും, മുസ്ലീം യുവാവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതി

ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…

9 hours ago

തറക്കല്ലിടാതെ വോട്ട് ചോദിക്കില്ല. കേരളത്തിന് എയിംസ് വരുമെന്ന ഉറപ്പില്‍ സുരേഷ് ഗോപി. സ്ഥലമേറ്റെടുക്കലില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം

കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…

10 hours ago

ലോകശ്രദ്ധ നേടി മോദിയുടെ സമാധാന ദൗത്യം. ഇന്ത്യ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ഏറ്റവും സമഗ്രമെന്ന് യുക്രെയ്ന്‍. നന്ദി അറിയിച്ച് റഷ്യ

മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…

10 hours ago

വന്ദേ മാതരം പ്രസംഗങ്ങളില്‍ ഒതുങ്ങരുത്. ചരിത്രവും സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയാക്കണമെന്ന് കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…

10 hours ago