ദില്ലി:രാജ്യത്തിന്റെ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടതോടെ പ്രതിരോധ സേനകളുടെ ഏറ്റവും ഉന്നത പദവി ഡിസംബര്‍ 8 മുതല്‍ ഒഴിഞ്ഞുകിടക്കുകയാണ്.
എന്നാൽ കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ചൈന പ്രകോപനം സൃഷ്ടിക്കുകയാണ്.മാത്രമല്ല പാക്ക്, ചൈന അതിര്‍ത്തികളില്‍ സുരക്ഷാ വെല്ലുവിളികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ സേനയിലെ സുപ്രധാന പദവി ഒഴിച്ചിടുന്നത് അത്ര നല്ലതല്ലെന്ന വിലയിരുത്തലിലാണ് കേന്ദ്രം ഇപ്പോൾ
ബിപിൻ റാവത്ത് അപകടത്തില്‍പ്പെട്ട ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാകാര്യ മന്ത്രിതല സമിതി അദ്ദേഹത്തിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു.
അതേസമയം 3 സേനാ മേധാവികളുള്‍പ്പെട്ട സമിതിയുടെ (ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി) മേധാവിയായി കരസേനാ മേധാവി ജനറല്‍ എം.എം. നരവനെയെ കഴിഞ്ഞയാഴ്ച നിയമിച്ചു. സംയുക്ത സേനാ മേധാവിക്കു പുറമെ റാവത്ത് വഹിച്ചിരുന്ന പദവിയാണിത്.
എം എം നരവനെ അടുത്ത സംയുക്ത സേനാ മേധാവിയാകുമെന്ന സൂചനകള്‍ ശക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ ഈ നിയമനം. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ചര്‍ച്ചകള്‍ നടക്കുന്നത്.
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…