Kerala

സനാതനധർമ്മ വിരുദ്ധ പ്രസ്താവന: I.N.D.I.A മുന്നണിയിൽ തന്നെ എതിർപ്പുണ്ടാകുമ്പോഴും കോൺഗ്രസിന്റെ സമീപനം അതിശയിപ്പിക്കുന്നത് ! രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

കോഴിക്കോട് : സനാതനധർമ്മത്തിനെ അടിച്ചാക്ഷേപിച്ചുകൊണ്ട് വിവാദ പരാമർശം നടത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും, യുവജനക്ഷേമ കായിക വികസന മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്നതിനിടെ, പ്രസ്താവനയിലുള്ള കോൺഗ്രസ് നിലപാടിനെതിരെ കടുത്ത വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത് വന്നു. ഹിന്ദു വിരുദ്ധ പ്രസ്താവനയ്ക്കെതിരെ I.N.D.I.A മുന്നണിയിൽ തന്നെ എതിർപ്പുണ്ടാകുമ്പോഴും കോൺഗ്രസിന്റെ സമീപനം അതിശയിപ്പിക്കുന്നതാണെന്നും കെ.സി. വേണുഗോപാൽ, സ്റ്റാലിന്റെ പരാമർശം അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമായി കാണുകയാണെന്നും അദ്ദേഹം പറഞ്ഞു.

“രാജ്യത്തെ ഭൂരിപക്ഷ വിഭാഗത്തെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന I.N.D.I.A മുന്നണിയുടെ തമിഴ്നാട്ടിലെ മന്ത്രിക്കെതിരെ രാജ്യ വ്യാപകമായ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഹിന്ദു വിരുദ്ധ പ്രസ്താവനയ്ക്കെതിരെ I.N.D.I.A മുന്നണിയിൽ തന്നെ എതിർപ്പുണ്ടാകുമ്പോഴും കോൺഗ്രസിന്റെ സമീപനം അതിശയിപ്പിക്കുന്നതാണ്. കെ.സി. വേണുഗോപാൽ, സ്റ്റാലിന്റെ പരാമർശം അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമായി കാണുകയാണ്. മഹാത്മാഗാന്ധി താനൊരു സനാതന ഹിന്ദുവാണെന്ന് അഭിമാനപൂർവ്വം പറഞ്ഞയാളാണ്. ഗാന്ധിയുടെ കോൺഗ്രസ് രാഹുലിന്റെ കോൺഗ്രസായി മാറിക്കഴിഞ്ഞു.
കേരളത്തിലെ കോൺഗ്രസ് നേതാക്കൾ നിലപാട് വ്യക്തമാക്കണം. സിപിഎം എല്ലാക്കാലത്തും സനാതന ധർമ്മത്തിനെതിരാണ്. എന്നാൽ കോൺഗ്രസ് എന്തുകൊണ്ടാണ് സനാതന ധർമ്മ വിരുദ്ധതയെ പിന്തുണയ്ക്കുന്നതെന്ന് അവർ വ്യക്തമാക്കണം. മതനിരപേക്ഷ പാർട്ടിയെന്ന് പറയുന്ന കോൺഗ്രസ് എന്തുകൊണ്ടാണ് ഭൂരിപക്ഷ വിഭാഗങ്ങളെ ഉൻമൂലനം ചെയ്യുമെന്ന പ്രസ്താവനയെ എതിർക്കാത്തതെന്ന് മനസിലാകുന്നില്ല. മമത ബാനർജി, സ്റ്റാലിന്റെ പ്രസ്താവനയെ എതിർത്തു കഴിഞ്ഞു. കോൺഗ്രസിന്റെ നിലപാട് രാജ്യദ്രോഹപരമാണ്. കോൺഗ്രസ് നിലപാടില്ലാത്ത പാർട്ടിയായി മാറി കഴിഞ്ഞു.

പുതുപ്പള്ളിയിൽ കോൺഗ്രസിനും സിപിഎമ്മിനും രാഷ്ട്രീയം പറയാനില്ലായിരുന്നു. മുഖ്യമന്ത്രി നാല് തവണ വന്നിട്ടും തനിക്കും കുടുംബത്തിനുമെതിരെ മാസപ്പടി ഉൾപ്പെടെ ഉയർന്ന ഒരു ആരോപണത്തിനും മറുപടി പറഞ്ഞില്ല. വികസന പ്രശ്നങ്ങൾ ഉയർത്തുമ്പോൾ കോൺഗ്രസ് ആവടെ ഉമ്മൻ ചാണ്ടിയെ പറ്റി പറയരുതെന്നാണ് പറഞ്ഞത്. അരാഷ്ട്രീയമായ തിരഞ്ഞെടുപ്പായി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ മാറ്റാൻ ശ്രമം നടന്നു.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന്റെ സൂത്രധാരൻ എ.സി. മൊയ്തീനാണ്. തട്ടിയെടുത്ത പണം പോയത് സിപിഎം നേതാക്കളിലേക്ക് തന്നെയാണ്. സഹകരണ ബാങ്കുകളിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ബിജെപി സഹകരണ അദാലത്തുകൾ നടത്തുകയാണ്. എല്ലാ സഹകരണ തട്ടിപ്പുകൾക്കുമെതിരെ ബിജെപി പ്രതിഷേധിക്കുന്നത്”- കെ.സുരേന്ദ്രൻ പറഞ്ഞു.

ചെന്നൈയിൽ റൈറ്റേഴ്സ് കോൺഫറൻസിനെ അഭിസംബോധന ചെയ്യവെയായിരുന്നു ഉദയനിധി സ്റ്റാലിൻ വിവാദ പരാമർശവുമായി രംഗത്തു വന്നത്. സനാതന ധര്‍മം സാമൂഹ്യ നീതിക്ക് വിരുദ്ധമാണെന്നും പൂർണമായും തുടച്ചുനീക്കണമെന്നും പറഞ്ഞ ഉദയനിധി സനാതന ധർമം ഡെങ്കി, മലേറിയ പോലുള്ള പകർച്ച വ്യാധികള്‍ക്ക് സമാനമാണെന്നും കുറ്റപ്പെടുത്തി. പിന്നാലെ രാജ്യത്തുടനീളം കടുത്ത വിമർശനമാണ് വിഷയത്തിൽ ഉയരുന്നത്.

Anandhu Ajitha

Recent Posts

അരുണാചൽ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു !

മണിപ്പൂരോന്നും ഏശിയില്ല ! വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അപ്രമാദിത്വം തുടർന്ന് ബിജെപി I BJP IN ARUNACHAL

10 mins ago

വാരണാസി-ദില്ലി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ സുരക്ഷിതമായി മാറ്റിയെന്ന് വിമാനത്താവള അധികൃതർ ; അന്വേഷണം ശക്തമാക്കി പോലീസ്

ദില്ലി: വാരണാസി-ദില്ലി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. വാരണാസിയിൽ നിന്ന് ദില്ലിയിലേക്ക് സർവീസ് നടത്തുന്ന 6E 2232 വിമാനത്തിലാണ് ബോംബ്…

40 mins ago

കേരളത്തിലും നരേന്ദ്രമോദി തരംഗമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കും

കേരളത്തിലെ മോദി വിരുദ്ധ പ്രൊപോഗാണ്ട മദ്ധ്യമങ്ങൾക്കുള്ള തിരിച്ചടിയാകും തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി നേതാവ് ആർ എസ് രാജീവ് I R…

46 mins ago

ഇനി വോട്ടെണ്ണലിന് കാണാം …!പിടിച്ചുനിൽക്കാൻ വെല്ലുവിളികളുമായി സിപിഎം |MV GOVINDAN

ഇനി വോട്ടെണ്ണലിന് കാണാം ...!പിടിച്ചുനിൽക്കാൻ വെല്ലുവിളികളുമായി സിപിഎം |MV GOVINDAN

54 mins ago

അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന് ! ആദ്യ ഫലസൂചനകള്‍ പുറത്ത്

അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന് ! ആദ്യ ഫലസൂചനകള്‍ പുറത്ത്

1 hour ago

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

3 hours ago