Kerala

“പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ ആന്റോ ആന്റണി സൈനികരെ അപമാനിച്ചു !”-രൂക്ഷവിമർശനവുമായി അനിൽ ആന്റണി ! മാപ്പ്‌ പറഞ്ഞില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും മുന്നറിയിപ്പ്

കൊച്ചി : പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ കോണ്‍ഗ്രസ് എംപിയും പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥിയുമായ ആന്റോ ആന്റണി, ഭീകരാക്രമണത്തിൽ ബലിദാനികളായ 42 ഭാരത സൈനികരെയും, ജീവൻ തൃണവത്ഗണിച്ച് രാജ്യം കാക്കുന്ന ലക്ഷക്കണക്കിന് സൈനികരെയും അപമാനിച്ചുവെന്നും പ്രസ്താവനയിൽ മാപ്പ്‌ പറഞ്ഞില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും പത്തനംതിട്ട എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി ദേശീയ വക്താവുമായ അനിൽ ആന്റണി വ്യക്തമാക്കി .

‘‘ആന്റോ ആന്റണിയുടെ പുൽവാമ ഭീകരാക്രമണത്തെക്കുറിച്ചുള്ള പ്രസ്താവന രാജ്യവിരുദ്ധവും ആ ഭീകരാക്രമണത്തിൽ ബലിദാനികളായ 42 ഭാരത സൈനികരെയും ജീവൻ തൃണവത്ഗണിച്ച് രാജ്യം കാക്കുന്ന ലക്ഷക്കണക്കിന് സൈനികരെയും അപമാനിക്കുന്നതുമാണ്. തെറ്റ് മനസ്സിലാക്കി അദ്ദേഹം നിരുപാധികം മാപ്പു പറയാൻ തയ്യാറാകണം. അല്ലെങ്കിൽ അദ്ദേഹത്തിനെതിരെ നിയമനടപടികളുമായി ബിജെപി മുന്നോട്ടു പോകും.’’– അനിൽ ആന്റണി പറഞ്ഞു.

“പുൽവാമയിൽ പാകിസ്താന് പങ്കില്ല. സ്ഫോടനം നടന്നത് ഇന്ത്യയുടെ അതിർത്തിക്കുള്ളിലാണ്. അന്ന് 42 ജവാൻമാരെ ഹെലികോപ്റ്ററിൽ എത്തിച്ചില്ല, പകരം റോഡ് മാർ‌​ഗമാണ് കൊണ്ടുപോയത്. സ്ഫോടനം കൃത്രിമമായി സൃഷ്ടിച്ചതാണ്.” – എന്നിങ്ങനെയൊക്കെയായിരുന്നു ആന്റോ ആന്റണിയുടെ പരാമർശം. ഇതെല്ലാം സത്യപാൽ മാലിക് പറഞ്ഞുവെന്നാണ് ആന്റോ ആന്റണിയുടെ വാദങ്ങൾ. സത്യപാൽ മാലിക് പറഞ്ഞതിനെ ചാരിയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. എന്നാൽ ഈ വാദങ്ങൾ സൈന്യം അന്നേ തള്ളിക്കളഞ്ഞിരുന്നു.

Anandhu Ajitha

Recent Posts

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രം ! സത്രസമാപന സഭയും കൂടിപ്പിരിയലും ; തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രം ! സത്രസമാപന സഭയും കൂടിപ്പിരിയലും ; തത്സമയക്കാഴ്ച

51 mins ago

പ്രതികരിക്കാതെ സിപിഎം ! വെളിപ്പെടുത്തലുകളിൽ പാർട്ടിയിൽ പ്രതിസന്ധി

സഖാക്കൾ ഊറ്റം കൊണ്ടിരുന്ന സമര ചരിത്രങ്ങൾ ഓരോന്നായി പൊളിയുന്നു ! സോളാർ വെളിപ്പെടുത്തലിൽ പാർട്ടി ഉലയുന്നു I CPIM

54 mins ago

ജിഷ വധക്കേസ് ! പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും

പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്…

1 hour ago

വിദേശ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ആക്രമണം ! കിർഗിസ്ഥാനിൽ 7 പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു ! ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്രം !

ബിഷ്കെക്ക് : കിർഗാനിസ്ഥാനിൽ വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളിൽ ഏഴ് പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. കിർഗിസ്ഥാനിലെ ബിഷ്കെക്കിലാണ് വിദേശ…

2 hours ago

സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതി ! അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാര്‍ അറസ്റ്റിൽ ! ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായത് കേജ്‌രിവാളിന്റെ വീട്ടിൽ നിന്ന് !

സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ അറസ്റ്റിലായി. ആരോപണം പുറത്ത്…

3 hours ago