India

ബംഗാൾ പശുക്കടത്ത് കേസ് ; അനുബ്രത മൊണ്ടൽ കൂടുതൽ കുഴപ്പത്തിൽ ; ബംഗാളിൽ തൃണമൂൽ നേതാവിന്റെ 62 കേന്ദ്രങ്ങളിൽ സിബിഐ റെയ്ഡ്

ബംഗാൾ : പശ്ചിമ ബംഗാളിലെ പശുക്കടത്ത് കേസിലെ അന്വേഷണം ഊർജിതമാക്കുന്നതിനിടെ തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രത മൊണ്ടലിന്റെ പേര് ഇപ്പോൾ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) റഡാറിന് കീഴിൽ വന്നിരിക്കുകയാണ്.ഇതിനെ തുടർന്ന് സിബിഐ ബുധനാഴ്ച്ച രാവിലെ സംസ്ഥാനത്തുടനീളമുള്ള അവരുടെ 62 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തു .

പശ്ചിമ ബംഗാളിലെ ബിർഭം, കൊൽക്കത്ത, ബോൾപൂർ എന്നിങ്ങനെ ഒന്നിലധികം സ്ഥലങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. അനുബ്രത മൊണ്ഡലുമായി ബന്ധമുള്ള 24 സ്വത്തുക്കൾ സിബിഐയുടെ നിരീക്ഷണത്തിലാണ്. നിലവിൽ അനുബ്രത മൊണ്ടലിന്റെ വിശ്വസ്തരെ സിബിഐ ചോദ്യചെയ്ത് വരുകയാണ് . റെയ്ഡ് ചെയ്യപ്പെട്ടതിൽ 50 സ്വത്തുക്കൾ ടിഎംസി നേതാവിന്റെ കുടുംബവുമായി ബന്ധമുള്ളതായി പറയപ്പെടുന്നുവെന്നും വൃത്തങ്ങൾ വെളിപ്പെടുത്തി.

അനുബ്രത മൊണ്ടലിന്റെ കൂട്ടാളികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ സിബിഐ തിരച്ചിൽ നടത്തുന്നതിനിടെ, ഒരു തൃണമൂൽ കൗൺസിലർ ബിശ്വജ്യോതി ബാനർജിയെ കേന്ദ്ര ഏജൻസി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പശുക്കടത്ത് മാർക്കറ്റ് പ്രവർത്തിക്കുന്ന അതേ വാർഡിൽ നിന്നുള്ള കൗൺസിലർ , ബിർഭൂമിൽ നിന്ന് അറസ്റ്റിലായ ടിഎംസി ശക്തന്റെ അടുത്ത സഹായിയാണെന്ന് പറയപ്പെടുന്നു.

ഇതുകൂടാതെ, കേസുമായി ബന്ധപ്പെട്ട് മൊണ്ടലുമായി ബന്ധിപ്പിച്ചിട്ടുള്ള വസ്തുവകകളുടെ ഒരു നീണ്ട പട്ടികയും ഏജൻസി പരിശോധിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവിനെ ജയിലിൽ വെച്ച് സിബിഐ ചോദ്യം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ റെയ്ഡുകൾ നടന്നത് എന്നത് ശ്രദ്ധേയമാണ്. കേസിൽ മറ്റ് പല തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കും പങ്കുണ്ടോയെന്ന് സിബിഐ സംശയിക്കുന്നുണ്ട്.

admin

Recent Posts

പ്രാത്ഥനകൾ വിഫലം! ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍

ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍. പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ…

24 mins ago

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

1 hour ago

ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെക്കുറിച്ച് ഇപ്പോഴും സൂചനകളില്ല; ജീവനോടെ ആരും അവശേഷിക്കാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തകർ; തിരച്ചിൽ ഉർജ്ജിതം

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…

1 hour ago

എളമക്കര ലഹരിവേട്ട; അന്വേഷണം മോഡലിംഗ് രംഗത്തേക്ക്; ബോസ് ഉടൻ കുടുങ്ങും!

കൊച്ചി: എളമക്കര ലഹരിവേട്ട കേസിൽ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറംഗ സംഘത്തിലെ മോഡൽ അൽക്ക ബോണിയുടെ…

1 hour ago

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

2 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം വീണ്ടും സിനിമയാകുന്നു; സത്യരാജ് മോദിയായെത്തും; ബയോ ഒരുങ്ങുന്നത് വമ്പൻ ബജറ്റിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി…

2 hours ago