anujoseph
വർഷങ്ങളായി മിനിസ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് അനുജോസഫ്. അഭിനയം കൂടാതെ അവതാരകയായും അനു എത്താറുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമായ അനു സ്വന്തം യൂട്യൂബ് ചാനലിലും സജീവമാണ് . യാത്രകളും പാചകവും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള നിമിഷങ്ങളുമൊക്കെയായി ഒട്ടേറെ വിശേഷങ്ങളാണ് താരം പങ്കുവെക്കാറുള്ളത്.
എന്നാൽ, അനു ഇതുവരെയും വിവാഹം കഴിക്കാത്തതിനെ കുറിച്ചുള്ള ചൂടൻ ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ പലപ്പോഴും നടക്കാറുണ്ട്. താരം, അതിനൊന്നും മറുപടി കൊടുക്കില്ല എന്നതാണ് മറ്റൊരു കാര്യം. എന്നാലിപ്പോൾ, ഫ്ളവേഴ്സ് ഒരുകോടിയിൽ പങ്കെടുത്തപ്പോൾ തന്റെ പ്രണയത്തെക്കുറിച്ചും ഹോബിയെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം മനസ്സ് തുറന്ന് പറഞ്ഞിരിക്കുകയാണ്.
ചിത്രലേഖയെന്ന സീരിയലായിരുന്നു ആദ്യമായി താരം അഭിനയിച്ചത്. മിന്നുകെട്ടാണ് കരിയര്‍ ബ്രേക്കായി മാറിയത്. സിനിമകളില്‍ നിന്നുള്ള അവസരങ്ങളും അപ്പോള്‍ കിട്ടിയിരുന്നു. ആ സമയത്താണ് പാഠം ഒന്ന് ഒരു വിലാപം ചെയ്തത്. കുറേ പടങ്ങളും ചെയ്തു. അത്യാവശ്യം ആളുകള്‍ തിരിച്ചറിഞ്ഞ് തുടങ്ങി. സിനിമയേക്കാളും കൂടുതല്‍ റീച്ച് തന്നത് സീരിയല്‍ തന്നെയായിരുന്നു. നാട്ടില്‍ച്ചെല്ലുമ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നത് സന്തോഷമായിരുന്നു.
അതേപോലെ തന്നെ സാമ്പത്തികമായി അച്ഛനെ സഹായിക്കാന്‍ പറ്റുന്നുവെന്നുള്ളതും സന്തോഷമാണ്. അന്നും ഇന്നും ഒരേ പോലെ തന്നെയാണ് ജീവിക്കുന്നത്. ആവശ്യത്തിന് വേണ്ടിയുള്ള കാര്യങ്ങള്‍ക്ക് മാത്രമേ പണം ചെലവഴിക്കൂ. അനാവശ്യ ആഡംബരങ്ങളൊന്നും എനിക്കില്ലെന്നും അനു ജോസഫ് പറഞ്ഞിരുന്നു.
പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ, കല്യാണം വേണോ വേണ്ടയോ എന്ന ചിന്തയിലാണെന്നാണ് താരം വെളിപ്പെടുത്തിയത്. ഒരു പ്രണയം ഉണ്ടായിരുന്നു, വിവാഹത്തിലേക്ക് എത്തിയില്ല. ഇടയ്ക്ക് വെച്ച് രണ്ട് വഴിക്ക് പിരിഞ്ഞ് പോയി. ചില സാഹചര്യം കൊണ്ട് പിരിയേണ്ടി വന്നതാണ്. പ്ലാന്‍ ചെയ്യുന്ന പോലൊന്നും എന്റെ ജീവിതത്തില്‍ നടന്നിട്ടില്ല. അതിനാല്‍ത്തന്നെ എല്ലാം നടക്കുന്ന പോലെ നടക്കട്ടെയെന്നാണ് എന്റെ നിലപാട്. കല്യാണത്തെക്കുറിച്ചോര്‍ത്ത് അമ്മയ്ക്ക് നല്ല പ്രഷറാണ്. ഇടയ്‌ക്കൊരു അറ്റാക്കൊക്കെ വന്നപ്പോള്‍ അമ്മ എന്നോട് എന്നാണ് കല്യാണം എന്നൊക്കെ ചോദിച്ചിരുന്നു എന്നും ആണ് കൂട്ടിച്ചേർത്തു.
അതേസമയം, കാര്യം നിസാരത്തിൽ അനീഷും താനും ഭാര്യയും ഭര്‍ത്താവുമാണെന്നാണ് പലരും കരുതിയത്. അവര് ശരിക്കും ഭാര്യയും ഭർത്താവുമാണെന്ന് പറഞ്ഞ് പലരും തർക്കിക്കുമായിരുന്നു. പ്രോഗ്രാമിൽ ഒന്നിച്ചല്ലേ, അവർ ജീവിതത്തിലും അങ്ങനെ തന്നെയാണെന്നായിരുന്നു ചിലർ കരുതിയത്. അനീഷും ഭാര്യയും ഒന്നിച്ച് പോവുമ്പോള്‍ ഭാര്യയെ കൊണ്ടുവന്നില്ലേയെന്ന് ചോദിക്കാറുണ്ട്. അത് അവര്‍ക്കൊരു വിഷമവുമായിരുന്നു. കേള്‍ക്കുമ്പോള്‍ ആര്‍ക്കായാലും തോന്നില്ലേയെന്നുമായിരുന്നു അനു ചോദിച്ചത്.
ലോകത്തെ ഞെട്ടിച്ചുകൊണ്ട് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് തങ്ങളുടെ ഭാവി പദ്ധതികളിൽ വലിയൊരു മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു ബഹിരാകാശ…
ഇറ്റലിയിലെ അബ്രുസോ പർവതനിരകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന പഗ്ലിയാര ഡെയ് മാർസി എന്ന കൊച്ചുഗ്രാമം കാലങ്ങളായി നിശബ്ദതയുടെയും ഏകാന്തതയുടെയും തടവറയിലായിരുന്നു.…
അനന്തമായ പ്രപഞ്ചത്തിന്റെ നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്ന അത്യപൂർവ്വമായ ഒരു കണ്ടെത്തലാണ് ഈയിടെ ശാസ്ത്രലോകം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോടിക്കണക്കിന് പ്രകാശവർഷങ്ങൾ അകലെയുള്ള…
പലസ്തീൻ ജനതയ്ക്കായി ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികൾ നൽകുന്ന സഹായധനം ഭീകരവാദ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇറ്റലിയിൽ നിന്ന് ഇപ്പോൾ…
പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ നിൽക്കുന്നവനെ മാത്രമേ വിജയം വരിക്കുകയുള്ളൂ. ഋഗ്വേദത്തിൽ ഇതിനെക്കുറിച്ച് പരാമർശിക്കുന്ന അതിപ്രശസ്തമായ ഒരു ഭാഗമുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…