Tuesday, December 23, 2025

ഇന്ന് ആരെ വേണമെങ്കിലും പറ്റിക്കാം! ഏപ്രില്‍ ഒന്ന് വിഡ്ഢി ദിനമായതെങ്ങനെ? പിന്നിലെ കഥ ഇത്

വര്‍ഷത്തിലെ 364 ദിവസവും നമ്മള്‍ എന്തായിരുന്നു എന്ന് ചിന്തിക്കുന്ന ദിവസമാണ് ഏപ്രില്‍ ഒന്ന് എന്ന് പ്രശസ്ത എഴുത്തുകാരന്‍ മാര്‍ക്ക് ട്വയിന്‍റെ പറഞ്ഞിട്ടുണ്ട്.ഏപ്രില്‍ ഒന്ന് വിഡ്ഢികളുടെ ദിനമല്ല. വിഡ്ഢികള്‍ക്കുള്ള ദിനവുമല്ല.ഏപ്രില്‍ ഫൂളിന് ഒരു ചരിത്രമുണ്ട്.

BCE 45 ല്‍ ഫ്രാന്‍സ് ഭരിച്ചിരുന്ന ജൂലിയസ് സീസര്‍ ഏര്‍പ്പെടുത്തിയ കലണ്ടര്‍ പ്രകാരം ഏപ്രില്‍ 1നായിരുന്നു പുതുവര്‍ഷാരംഭം. 1582ല്‍ പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍ കലണ്ടര്‍ പരിഷ്‌ക്കരിച്ചു. പുതിയ കലണ്ടറില്‍ വര്‍ഷാരംഭം ജനുവരി ഒന്നിനായി. വാര്‍ത്താ വിനിമയ ഉപാധികള്‍ നാമമാത്രമായിരുന്ന അക്കാലത്ത് കലണ്ടറിലെ മാറ്റം പലരും അറിഞ്ഞില്ല. കലണ്ടര്‍ മാറിയ ശേഷവും ഏപ്രില്‍ 1 ന് പുതുവത്സരം ആഘോഷിച്ചവരെ മറ്റുള്ളവരെ വിഡ്ഢികളെന്ന് കളിയാക്കി. അങ്ങനെ ഏപ്രില്‍ ഒന്ന് വിഡ്ഢി ദിനമായി.

ഏപ്രില്‍ ഫൂളിന് ഓരോ ദേശങ്ങളിലും ഓരോ പേരാണ്. ഇഗ്ലണ്ടില്‍ നൂഡി, ജര്‍മനിയില്‍ ഏപ്രിനാര്‍, ഫ്രാന്‍സില്‍ ഏപ്രില്‍ ഫിഷ്, സ്‌കോട്‌ലന്‍ഡില്‍ ഏപ്രില്‍ ഗോക്ക് എന്നിങ്ങനെ പോകുന്നു ഏപ്രില്‍ ഫൂളിന്റെ പര്യായങ്ങള്‍. ബ്രിട്ടീഷുകാരുടെ വരവോടെയാണ് ഇന്ത്യയില്‍ വിഡ്ഢിദിനത്തിന് പ്രചാരം കിട്ടിയത്.

Related Articles

Latest Articles