Categories: KeralaPolitics

പാലാ മണ്ഡലത്തില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് എ പി അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: പാലാ മണ്ഡലത്തില്‍ ബി ജെ പി അനുകൂല കാലാവസ്ഥയെന്ന് മുന്‍ എം പിയും ബി ജെ പി നേതാവുമായ എ പി അബ്ദുള്ളക്കുട്ടി. ചിട്ടയായ പ്രവര്‍ത്തനം എന്‍ ഡി എ സ്ഥാനാര്‍ത്ഥി ഹരിക്ക് ഗുണം ചെയ്യും. കടുത്ത ത്രികോണമത്സരം നടക്കുന്ന മണ്ഡലത്തില്‍ ഭരണവിരുദ്ധ വികാരം ശക്തമാണെന്നും എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. പാലാ മണ്ഡലത്തില്‍ പ്രചാരണം നടത്തിയതിന് ശേഷം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.

കെ എം മാണി 52 വർഷം തുടർച്ചയായി ജയിച്ച മണ്ഡലത്തിൽ കാര്യമായ വികസന മുന്നേറ്റങ്ങൾ ഒന്നും കാണാൻ ഇല്ല. ഏറ്റവും ശ്രദ്ധേയമായ പദ്ധതികളും ഫണ്ടും മണ്ഡലത്തിന് ലഭിച്ചത് കേന്ദ്രസര്‍ക്കാരില്‍ നിന്നാണ്. രണ്ടാം മോദി സര്‍ക്കാര്‍ റബറിന്‍റെ മാത്രം ഇറക്കുമതി ചുങ്കം മൂന്ന് ഇരട്ടിയാക്കി നിയന്ത്രിച്ചത് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ മുഖ്യചർച്ചയായിട്ടുണ്ട്. എന്‍ ഡി എയുടെ കുടുംബയോഗങ്ങളിൽ എല്ലാം നല്ല ജനപങ്കാളിത്തം ഉണ്ടായിരുന്നുവെന്നും എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ശബരിമല വിശ്വാസികളോട് കാട്ടിയ ക്രൂരതകള്‍ മണ്ഡ‍ലത്തില്‍ ബി ജെ പിക്ക് വോട്ടായി മാറും. കേന്ദ്രസര്‍ക്കാരിന്‍റെ ജനക്ഷേമപദ്ധതികള്‍ വിവരിച്ച് നല്‍കിയുള്ള പാലാ രൂപതയുടെ ഇടയലേഖനം ക്രൈസ്തവ വിശ്വാസികളുടെ വോട്ടുകള്‍ എൻ ഡി എയ്ക്ക് അനുകൂലമായി മാറ്റും . നരേന്ദ്ര മോദിയുടെ നന്മയുടെ രാഷ്ട്രീയം പാലായിലും ചെറിയ ചലനങ്ങൾ ഉണ്ടാക്കി തുടങ്ങിയിട്ടുണ്ടെന്നും ബി ജെ പി നേതാവ് പറഞ്ഞു.

admin

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

35 mins ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

44 mins ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

1 hour ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

2 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

2 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

2 hours ago