Tuesday, December 23, 2025

പ്രീണനത്തെ പിന്തുണയ്ക്കുന്നവർ ഇന്ത്യയെ വിഭജിച്ച് നേട്ടമുണ്ടാക്കാൻ ആഗ്രഹിക്കുന്നു ; ഇന്ത്യയുടെ ഐക്യത്തേക്കാൾ സെൽഫ് ഗോളുകൾക്കാണ് അവരുടെ മുൻഗണന ; പ്രതിപക്ഷ പാർട്ടികൾക്കെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗാന്ധിനഗർ: പ്രതിപക്ഷ പാർട്ടികൾക്കെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രീണനം നടത്തുന്ന ആളുകൾക്ക് ഒരിക്കലും അതിന്റെ അപകടങ്ങൾ കാണാൻ കഴിയില്ലെന്നും തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നവർക്കൊപ്പം നിൽക്കാൻ അവർ മടിക്കില്ലെന്നും പ്രധാനമന്ത്രി തുറന്നടിച്ചു. ഇന്ത്യയുടെ ഉരുക്കു മനുഷ്യനായ സർദാർ വല്ലഭഭായ് പട്ടേലിന്റെ ജന്മവാർഷികദിനമായ ദേശീയ ഐക്യ ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോസിറ്റീവ് കാര്യങ്ങൾ കാണാൻ കഴിയാത്ത വലിയൊരു വിഭാഗം രാഷ്‌ട്രീയക്കാരുണ്ട്. ഇന്ത്യയുടെ ഐക്യത്തേക്കാൾ സെൽഫ് ഗോളുകൾക്കാണ് അവർ മുൻഗണന നൽകുന്നത്. ഇത്തരം രാഷ്‌ട്രീയക്കാർ ഇന്ത്യയെ വിഭജിച്ച് നേട്ടമുണ്ടാക്കാൻ ആഗ്രഹിക്കുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു. അതേസമയം, ഗുജറാത്തിലെ കെവാഡിയയിൽ പട്ടേൽ ചൗക്കിൽ സർദാർ വല്ലഭഭായ് പട്ടേലിന്റെ ജന്മവാർഷികത്തിൽ രാജ്യത്തിന് ആശംസകൾ നേർന്ന പ്രധാനമന്ത്രി ഏകതാ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു, ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖർ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരും പങ്കെടുത്തു.

Related Articles

Latest Articles