അരിക്കൊമ്പനെ തളയ്ക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ഇന്ന് പല ചാനലുകളും മത്സരിക്കുകയായിരുന്നു.
അരിക്കൊമ്പൻ വരുന്നതും നടക്കുന്നതും വെടി ഏൽക്കുന്നതുമെല്ലാം വളരെ ആവേശത്തോടെയാണ്
മാദ്ധ്യമപ്രവർത്തകർ അവതരിപ്പിച്ചത്. എന്നാൽ പലപ്പോഴും മാദ്ധ്യമപ്രവർത്തകർ കാണിക്കുന്ന അബദ്ധങ്ങൾ
ചാനലിനെ തന്നെ എയറിൽ ആകാറുണ്ട്. അത്തരത്തിൽ ഒരു അബദ്ധം പറ്റിയിരിക്കുകയാണ് കൈരളി ചാനലിന്.
‘ജസ്റ്റ് ഷൂട്ടഡ്’ എന്ന പ്രയോഗമാണ് കൈരളി നടത്തിയത്. അതിനു നേരെ ട്രോളുകളും പരിഹാസങ്ങളും ഉയരുകയാണ്. ‘ഇങ്കിളീസ് പോക്കൺ ഗ്ളാസുകൾക്ക് സമീപിക്കുക: ഗൈരളി ഷൂട്ടഡ് അക്കാഡമ്മി, ക്യൂബളം’- എന്നാണു ശ്രീജിത്ത് പണിക്കരുടെ പരിഹാസം.

