അങ്കമാലി : യുവ എഴുത്തുകാരി നിഹാരിക മാമ്പിള്ളിയുടെ ആദ്യ ഇംഗ്ലീഷ് നോവലായ ദ വേൾഡ് ഓഫ് അക്വില ജെയിംസ്’ (The World of Aquila James) പ്രകാശനം ചെയ്തു. ഇക്കഴിഞ്ഞ ഞായറാഴ്ച അങ്കമാലിയിലെ ഹോട്ടൽ എലൈറ്റ് പലാസോയിൽ നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരനും മോട്ടിവേഷണൽ സ്പീക്കറുമായ ജോസഫ് അന്നംകുട്ടി ജോസ് പ്രകാശനം നിർവഹിച്ചു.

ചടങ്ങിൽ എഴുത്തുകാരി പ്രൊഫസർ ഡോ. ദീപ സി.കെ.യും ഐവറി ബുക്‌സ് സിഇഒ പ്രവീൺ വൈശാഖനും സന്നിഹിതരായിരുന്നു. ആറാം ക്ലാസ് വിദ്യാർത്ഥിനിയായ നിഹാരിക, ജെഫ് – അപർണ ദമ്പതികളുടെ മകളാണ്. അങ്കമാലി സെന്റ് പാട്രിക്‌സ് അക്കാദമി വിദ്യാലയത്തിലെ വിദ്യാർത്ഥിനിയായ നിഹാരിക തന്റെ ആദ്യ നോവലിലൂടെ സാഹിത്യലോകത്ത് ചുവടുറപ്പിക്കുകയാണ്
നോവൽ www.ivorybooks.in വഴി ലഭ്യമാണ്.

