സംഭവത്തിൽ പ്രതിഷേധിക്കുന്ന പ്രദേശവാസികൾ
ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ വനവാസി ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി പ്രദേശവാസികൾ. നാട്ടുകാർ ആംബുലൻസ് തടഞ്ഞ് പ്രതിഷേധിക്കുകയാണ്. കളക്ടറും ബന്ധപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്താതെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.
പ്രദേശത്ത് കാട്ടാന ശല്യം അതിരൂക്ഷമാണ്. ജനവാസമേഖലയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കൊല്ലാൻ വേണ്ടി കൊണ്ടാക്കിയതാണോ സർക്കാരെന്നും സർക്കാരിന് ഉത്തരവാദിത്തം വേണ്ടേയെന്നും പ്രദേശവാസികൾ ചോദിക്കുന്നു. ശനിയാഴ്ച രാത്രിയും പ്രദേശത്ത് കാട്ടാന നിലയുറപ്പിച്ചിരുന്നു. ഒരോ ദിവസവും കനത്ത ആശങ്കയോടെയാണ് ഇവിടെ ജീവിക്കുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു.
കശുവണ്ടി ശേഖരിക്കുന്നതിനിടെയായിരുന്നു ഇന്ന് കാട്ടാന ദമ്പതികളെ ആക്രമിച്ചത്. പതിമൂന്നാം ബ്ലോക്ക് കരിക്കമുക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. ആന കൊല്ലപ്പെട്ട ദമ്പതിമാരുടെ മൃതദേഹത്തിനരികിൽ നിലയുറപ്പിച്ചിരിക്കുന്നതിനാൽ മൃതദേഹം പ്രദേശത്ത് നിന്നും മാറ്റാൻ സാധിച്ചിരുന്നില്ല
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…