Health

പായ്ക്കറ്റിലെ ചപ്പാത്തി കഴിക്കുന്നവരാണോ നിങ്ങൾ ? അതിൽ ഒളിഞ്ഞിരിക്കുന്ന അപകടം ഇതാണ്…

ഇന്നത്തെ കാലത്ത് പലരുടേയും ഒരു നേരത്തെ ഭക്ഷണമായി മാറിയിരിക്കുന്നു ചപ്പാത്തി. തടി കുറയ്ക്കാനും പ്രമേഹത്തിനുമെല്ലാം ഇത് വളരെ നല്ലതാണ്.ചപ്പാത്തി ഗോതമ്പ് കൊണ്ടുണ്ടാക്കിയതിനാല്‍ തന്നെയാണ് ഇത്തരം ഗുണങ്ങളുള്ളത്. എന്നാല്‍ ചപ്പാത്തി ഉണ്ടാക്കാനും മറ്റും അല്‍പം ബുദ്ധിമുട്ടായതിനാല്‍ തന്നെ ഇത് കഴിയ്ക്കാന്‍ എളുപ്പവഴി നോക്കുന്നവരുണ്ട്.

ചപ്പാത്തി ഇന്ന് പായ്ക്കറ്റിലാക്കി വിപണിയില്‍ ലഭ്യമാണ്. റെഡി ടു കുക്ക് ചപ്പാത്തി ഇന്ന് പലരും വാങ്ങിക്കഴിക്കുന്ന ഒന്നാണ്. ഇവ തയ്യാറാക്കാന്‍ എളുപ്പമാണെന്നത് മാത്രമല്ല, നല്ല മൃദുവായ ഒന്നും കൂടിയാണെന്നതാണ് പലര്‍ക്കും ഇത് പ്രിയപ്പെട്ടതാക്കുന്നതും.

എന്നാല്‍ പായ്ക്കറ്റില്‍ വാങ്ങുന്ന ചപ്പാത്തി അത്ര ആരോഗ്യകരമല്ലെന്നതാണ് വാസ്തവം. സാധാരണ ഗതിയില്‍ രണ്ടോ മൂന്നോ ദിവസമാണ് ഒരു ചപ്പാത്തിയുടെ ഷെല്‍ഫ് ലൈഫ് എന്നത്. എന്നാല്‍ പായ്ക്കറ്റ് ചപ്പാത്തി ഇതില്‍ കൂടുതല്‍ കാലം ഉപയോഗിയ്ക്കാനാകും.കാരണം ഇതില്‍ കേടാകാതിരിയ്ക്കുവാനുള്ള ചില രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ടെന്നത് തന്നെ. റെഡി കുക്ക് അല്ലെങ്കില്‍ ഹാഫ് കുക്ക് ചപ്പാത്തിയില്‍ ഇത് കേടാകാതിരിക്കാൻ സോര്‍ബിക് ആസിഡ്, സോഡിയം ബെന്‍സോണേറ്റ്, കാല്‍സ്യം പ്രൊപ്പണേറ്റ്, ബെന്‍സോയിക് ആസിഡ്, സോഡിയം പ്രൊപ്പണേറ്റ്, ബേക്കിംഗ്, സോഡ, വനസ്പതി പോലെയുളള ഹൈഡ്രോജെനേറ്റഡ് ഫാറ്റുകള്‍ എന്നിവ ഇത്തരം റെഡി ടു കുക്ക്, റെഡി ടു ഈററ് ചപ്പാത്തിയില്‍ ചേര്‍ത്തിട്ടുണ്ട്.

ഇത് അനുവദനീയമെങ്കിലും എല്ലാവര്‍ക്കും ആരോഗ്യപരമായി നല്ലതല്ല, മാത്രമല്ല, അനുവദനീയമായ അളവിനേക്കാള്‍ കൂടുതലെങ്കിലും കുറവെങ്കിലും ദോഷവുമാണ്.

ചപ്പാത്തി മൃദുവാക്കുന്നത്‌

ഇതു പോലെ പായ്ക്കറ്റ് ചപ്പാത്തി നല്ല മൃുദുവും പാകം ചെയ്യുമ്പോള്‍ പൊങ്ങി വരുന്നതുമാണ്. ബേക്കിംഗ് സോഡ, ഹൈഡ്രോജെനേറ്റഡ് ഫാറ്റുകള്‍ എന്നിവയാണ് ഇതിന് കാരണമായിരിയ്ക്കുന്നത്. ഇത് ചപ്പാത്തിയുടെ ഷെല്‍ഫ് ലൈഫ് കൂട്ടുന്നില്ല.ഓരോ ചപ്പാത്തിയായി പൊതിഞ്ഞ് വച്ചാല്‍, ഇതും 4 ഡിഗ്രിയില്‍ സൂക്ഷിച്ച് റെഫ്രിജറേറ്റ് ചെയ്ത് വച്ചാല്‍ ഇത് കേടാകാതിരിയ്ക്കും. എന്നാല്‍ പലപ്പോഴും ഇത്തരം രീതിയില്‍ അല്ല ഉണ്ടാക്കുന്നതും സൂക്ഷിച്ച് വയ്ക്കുന്നതും.ഇന്ന് പലയിടത്തും ചപ്പാത്തി നിര്‍മാണം നടക്കുന്നുള്ളതിനാല്‍ ഇതെല്ലാം തന്നെ കൃത്യമായ മാനദണ്ഡം പാലിച്ചാണെന്ന് പറയാനുമാകില്ല.

ഭക്ഷ്യ വിഷബാധ

ഇതല്ലാതെ വെറുതേ അലമാരയില്‍ സൂക്ഷിച്ച് വയ്ക്കുന്ന ചപ്പാത്തിയ്ക്ക് നാല് ദിവസത്തില്‍ കൂടുതല്‍ ലൈഫില്ല. പലപ്പോഴും ലേബലില്ലാതെ ഇത്തരം ചപ്പാത്തികള്‍ വിപണിയില്‍ ഇറങ്ങുന്നുണ്ട്. ഇത് തയ്യാറാക്കുന്നതും ഇത്തരം വഴികള്‍ കൃത്യമായി പാലിച്ചു കൊണ്ടായിരിയ്ക്കില്ല.തുറന്ന അലമാരികളില്‍, അതായത് റെഫ്രിജറേറ്ററില്‍ അല്ലാതെ സൂക്ഷിയ്ക്കുന്ന ഇത്തരം ചപ്പാത്തികളിലും വൃത്തിഹീനമായി സൂക്ഷിയ്ക്കുന്നവയിലും യീസ്റ്റ്, ബാക്ടീരിയ എന്നിവ വളരാന്‍ സാധ്യതയുണ്ട്. ഇ കോളി, സാല്‍മൊണെല്ല തുടങ്ങിയവ ഇതില്‍ വളരാന്‍ സാധ്യതയേറെയാണ്. ഇതിനാല്‍ തന്നെ ഭക്ഷ്യ വിഷബാധയ്ക്കും സാധ്യതയേറുന്നു.

അള്‍സറുകള്‍

ഇത് മൃദുവാകാനുള്ള ബെന്‍സോയിക് ആസിഡ് സ്ഥിരമെന്ന പോലെ ഉള്ളില്‍ ചെല്ലുമ്പോള്‍ കുടലിന് പ്രശ്‌നം, ആസ്മ, ചര്‍മ പ്രശ്‌നം തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ടാകും. കുട്ടികളും ഹെപ്പറ്റൈറ്റിസുള്ളവരും ആസ്പിരിന്‍ സെന്‍സിറ്റീവായവരും കരള്‍ പ്രശ്‌നങ്ങളുള്ളവരും ഇത്തരം ചപ്പാത്തി കഴിയ്ക്കുന്നത് നല്ലതല്ല.കാല്‍സ്യം പ്രൊപ്പണേററ് വയറിന്റെ ലൈനിംഗിനെ ബാധിച്ച് ഗ്യാസ്‌ട്രൈറ്റിസ്‌, അള്‍സറുകള്‍ എന്നിവ വരാന്‍ ഇടയാക്കിയേക്കാം.കുട്ടികളില്‍ ഇത് ഏകാഗ്രതക്കുറവ്, ഉറക്കക്കുറവ്, അസ്വസ്ഥത തുടങ്ങിയവയുമുണ്ടാക്കാം. സോഡിയും പ്രൊപ്പണേറ്റ് ഉള്ളില്‍ ചെല്ലുന്നത് മനം പിരട്ടല്‍, ഗ്യാസ് പോലുള്ള അസ്വസ്ഥതകള്‍ക്കും കാരണമാകാം.

B4 Admin

Recent Posts

ഓടുന്ന ബസില്‍ കോളേജ് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറി. കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ രോഷം പുകയുന്നു

സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…

40 minutes ago

ഭരണത്തലവനായി കാല്‍ നൂറ്റാണ്ട്. ദില്ലി ശ്രീ വിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ച് പ്രധാനമന്ത്രി മോദി

ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…

1 hour ago

സംസ്ഥാനത്ത് ഇനി വൈദ്യുതി പ്രതിസന്ധി പഴങ്കഥ. എന്‍ടിപിസിയുമായി ചരിത്ര കരാറിന് കേരളം, കായംകുളത്ത് വന്‍ പദ്ധതി

തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…

2 hours ago

ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം. ഗുജറാത്ത് മുഖ്യമന്ത്രിയില്‍ നിന്ന് രാജ്യത്തിന്റെ നായകനിലേക്ക്. പൊതുസേവനത്തിലെ 25 വര്‍ഷത്തെ പ്രയാണം ഓര്‍ത്തെടുത്ത് പ്രധാനമന്ത്രി

ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…

2 hours ago

എ.ടി.എം. കവര്‍ച്ചയിലും ബാച്ചിലര്‍ ബിരുദം. ഹരിയാനയില്‍ രഹസ്യ ട്രെയിനിങ് സെന്റര്‍. സി.സി.ടി.വി കണ്ണുവെട്ടിച്ച് യന്ത്രങ്ങള്‍ പൊളിക്കാന്‍ പ്രത്യേക പരിശീലനം

ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…

4 hours ago

അല്‍ അഖ്‌സയിലെ അതിക്രമവും തിരിച്ചടിയും. ഒക്ടോബര്‍ 7 ഇസ്രായേല്‍-ഹമാസ് യുദ്ധത്തിലേക്ക് വഴിമാറിയത് എങ്ങനെ?

2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…

5 hours ago