Health

ദിവസേന ജങ്ക് ഭക്ഷണങ്ങൾ ശീലമാക്കുന്നവരാണോ?പ്രത്യാഘാതങ്ങൾ അറിഞ്ഞാൽ തീർച്ചയായും ഒഴിവാക്കും

ജങ്ക് ഭക്ഷണങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല.എന്നാൽ ഇതിന്റെ പ്രത്യാഘാതങ്ങൾ അറിഞ്ഞാൽ നിങ്ങൾ പിന്നീട് അത് ഒഴിവാക്കും.ആഴത്തിലുള്ള ഉറക്കത്തിന്റെ ​ഗുണനിലവാരം കുറയ്ക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ. അനാരോ​ഗ്യകരമായ ഭക്ഷണം കഴിച്ചാൽ പിറ്റേദിവസം രാത്രിയും ഇതിന്റെ സ്വാധീനം ഉണ്ടാകുമെന്നും ​ഗവേഷകർ കണ്ടെത്തി.ഉറക്കത്തിൽ ഏറ്റവും നിർണ്ണായകമാണ് മൂന്നാം ഘട്ടമായ ഡീപ്പ് സ്ലീപ്പ്. ഇത് ഓർമ്മശക്തി, പേശികളുടെ വളർച്ച, പ്രതിരോധശേഷി തുടങ്ങിയ അവശ്യപ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമാണ്.

സ്വീഡനിലെ ഉപ്‌സാല സർവകലാശാലയിലെ ഗവേഷകരാണ് ജങ്ക് ഫുഡ് ഉറക്കത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് കണ്ടെത്താൻ പഠനം നടത്തിയത്. ആരോ​ഗ്യകരമായ ഭക്ഷണവും അനാരോ​ഗ്യകരമായ ഭക്ഷണവും നൽകിയാണ് പഠനത്തിൽ പങ്കെടുത്തവരെ ഇവർ നിരീക്ഷിച്ചത്. ഉയർന്ന പഞ്ചസാരയുടെ അളവും പൂരിത കൊഴുപ്പും സംസ്കരിച്ച ഭക്ഷണ വസ്തുക്കളും അടങ്ങിയ ഡയറ്റാണ് അനാരോ​ഗ്യകരമായ ഭക്ഷണവിഭാ​ഗത്തിലുള്ളവർക്ക് നൽകിയത്. ആരോ​ഗ്യകരമായ ഭക്ഷണം കഴിച്ചവരുമായി താരതമ്യം ചെയ്യുമ്പോൾ ജങ്ക് ഭക്ഷണം കഴിച്ചവരുടെ ആഴത്തിലുള്ള ഉറക്കം തടസ്സപ്പെട്ടെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ഇരുകൂട്ടരെയും ഒരാഴ്ച്ചയോളം നിരീക്ഷിച്ചാണ് ഉറക്കരീതികൾ അവലോകനം ചെയ്തത്

anaswara baburaj

Recent Posts

സമരം തീര്‍ന്നിട്ടും മാറ്റമില്ല; കണ്ണൂരിൽ എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇന്നും റദ്ദാക്കി

കണ്ണൂര്‍: ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായെങ്കിലും കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകൾ ഇന്നും മുടങ്ങി. ഇന്ന് പുറപ്പെടേണ്ട രണ്ട്…

1 hour ago

പാക് അതിർത്തിയിൽ കണ്ണിമ ചിമ്മാതെ കാവലാകാൻ ദൃഷ്ടി-10 വരുന്നു; പ്രതിരോധ സേനയ്‌ക്ക് കരുത്തേകാനൊരുങ്ങി ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോൺ; പ്രത്യേകതകൾ അറിയാം

ദില്ലി: പ്രതിരോധ സേനയ്‌ക്ക് കരുത്തേകാൻ ഇന്ത്യൻ സൈന്യത്തിന് ആദ്യത്തെ ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോൺ ഉടൻ‌. പാക് അതിർത്തിയിൽ കണ്ണിമ ചിമ്മാതെ…

1 hour ago

ചാർധാം യാത്ര; കേദാർനാഥ്, ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ ഭക്തർക്കായി തുറന്നു

ഡെറാഡൂൺ: ലോകപ്രശസ്തമായ തീർത്ഥാടനം ചാർധാം യാത്ര ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് ഉത്തരാഖണ്ഡിലെ കേദാർനാഥ്, ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ ഭക്തർക്കായി തുറന്നു. സംസ്ഥാന…

2 hours ago

മെമ്മറി കാര്‍ഡ് എവിടെ? മൊഴികളിൽ വൈരുദ്ധ്യം; കെഎസ്ആർടിസി ഡ്രൈവർ യദുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ്

തിരുവനന്തപുരം: മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ നിർണ്ണായക തെളിവായ മെമ്മറി കാർഡ് കണ്ടെത്താനാകാതെ വലഞ്ഞ് പോലീസ്. മൊഴികളിൽ വൈരുദ്ധ്യം ഉള്ളതിനെ തുടർന്ന്…

2 hours ago