ഒട്ടുമിക്കയാളുകളെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് സന്ധിവേദന. കൈകള്‍, ഇടുപ്പ്, നട്ടെല്ല്, കാല്‍മുട്ടുകള്‍, കാലുകള്‍ എന്നിവിടങ്ങളിലെല്ലാം വേദന അനുഭവപ്പെടാം.സന്ധിവേദനയില്‍ നിന്നും ആശ്വാസം നല്‍കാന്‍ കഴിയുന്ന ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ അറിയാം.
ബെറികള്‍- ബ്ലൂബെറി, ബ്ലാക്ക്ബെറി, സ്‌ട്രോബെറി തുടങ്ങി എല്ലാത്തരം ഫലങ്ങളിലും ആന്റിഓക്സിഡന്റുകള്‍ ധാരാളമായി കാണപ്പെടുന്നു. ഇവ കഴിക്കുന്നത് സന്ധി വേദനയ്ക്ക് ആശ്വാസം നല്‍കുമെന്ന് പല പഠനങ്ങളിലും വെളിപ്പെട്ടിട്ടുണ്ട്. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ശരീരത്തില്‍ വീക്കമുണ്ടാകുന്നതില്‍ നിന്നും സംരക്ഷിക്കുന്നു
പച്ചക്കറികള്‍
ബ്രോക്കോളി, കോളിഫ്ളവര്‍ തുടങ്ങിയ പച്ചക്കറികളില്‍ സള്‍ഫോറാഫേന്‍ എന്ന സംയുക്തം കാണപ്പെടുന്നു. ഇത് സന്ധിവാതം മൂലമുണ്ടാകുന്ന വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു. സീസണല്‍ പച്ചക്കറികള്‍ കഴിക്കാവുന്നതാണ്. കഴിക്കാനെടുക്കും മുമ്പ് പച്ചക്കറികള്‍ നന്നായി കഴുകേണ്ടത് അനിവാര്യമാണ്.
ഒലിവ് ഓയില്‍
ഒലീവ് ഓയില്‍ ആരോഗ്യത്തിന് മാത്രമല്ല, സന്ധികള്‍ക്കും വളരെ ഗുണം ചെയ്യും.സന്ധി വേദനയില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ ഭക്ഷണത്തില്‍ ഒലിവ് ഓയില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
ഡാര്‍ക്ക് ചോക്ലേറ്റ്
ഡാര്‍ക്ക് ചോക്ലേറ്റ് ആരോഗ്യകരമായ ഒരു ഭക്ഷണമാണ്. ഇത് കഴിക്കുന്നതിന് ധാരാളം ഗുണങ്ങളുണ്ട്. അതിലൊന്നാണ് ഇതിന്റെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍. ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ശരീരവീക്കത്തിന്റെ ദോഷകരമായ ഫലങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു. സന്ധി വേദനയെ മറികടക്കാന്‍ ചുവന്ന കാപ്‌സിക്കം, സാല്‍മണ്‍ മത്സ്യം, ഓട്‌സ്, മഞ്ഞള്‍, വെളുത്തുള്ളി, ഇഞ്ചി, ചീര, മുന്തിരി എന്നിവയും കഴിക്കാവുന്നതാണ്.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…