Health

തൈറോയ്ഡ് രോഗം കാരണം നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടോ?തടയാനായി ഇക്കാര്യങ്ങള്‍ ചെയ്യാം

ആളുകളില്‍ ഇന്ന് വളരെ സാധാരണയായി കാണുന്ന ഒന്നാണ് തൈറോയ്ഡ് രോഗം. സാധാരണയായി അയഡിന്റെ അഭാവം മൂലമാണ് തൈറോയ്ഡ് രോഗം പിടിപെടുന്നത്. സ്ത്രീകളില്‍ തൈറോയ്ഡ് രോഗം വളരെ സാധാരണമായി കാണുന്നുണ്ട്. തൈറോയ്ഡ് രോഗം ഒഴിവാക്കാന്‍ ചെയ്യാവുന്ന ചില കാര്യങ്ങള്‍ അറിയാം.

  1. എക്‌സ്-റേ എടുക്കുമ്പോള്‍ ശ്രദ്ധിക്കുക:എക്‌സ്‌റേ എടുക്കുമ്പോള്‍ റേഡിയോളജിസ്റ്റിനോട് തൈറോയ്ഡ് കോളര്‍ നല്‍കാന്‍ ആവശ്യപ്പെടുക. എക്‌സ്-റേ സമയത്ത് റേഡിയേഷന്‍ മൂലമുളള അപടകം ഒഴിവാക്കാന്‍ തൈറോയ്ഡ് കോളര്‍ സഹായിക്കും.
  2. പുകയില ഉപയോഗം നിര്‍ത്തുക:പുകയിലയില്‍, പ്രത്യേകിച്ച് സിഗരറ്റില്‍ അയഡിന്‍ ആഗിരണ പ്രക്രിയയെയും തൈറോയ്ഡ് ഹോര്‍മോണ്‍ രൂപീകരണത്തെയും തടയാന്‍ കഴിയുന്ന തയോസയനേറ്റ് പോലുള്ള വിഷവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ് രോഗത്തിലേക്ക് നയിച്ചേക്കാം.

3.പതിവായി തൈറോയ്ഡ് പരിശോധിക്കുക: കണ്ണാടിക്ക് മുന്നില്‍ നിന്ന് തൊണ്ടയില്‍ മുഴകളോ വീക്കമോ ഉണ്ടോയെന്ന് പരിശോധിക്കാവുന്നതാണ്. പുറമെ കാണപ്പെട്ടില്ലെങ്കിലും ചിലരില്‍ തൈറോയ്ഡ് ഉണ്ടാകാറുണ്ട്. അതിനാല്‍ പതിവായി തൈറോയ്ഡ് പരിശോധന നടത്തുക.

4.ഭക്ഷണക്രമം ശ്രദ്ധിക്കുക:തൈറോയ്ഡ് രോഗം തടയുന്നതിനുള്ള ഒരു പ്രധാന ഭാഗമാണ് ഭക്ഷണക്രമം.ചില പഠനങ്ങള്‍ അനുസരിച്ച് സോയ ഉല്‍പ്പന്നങ്ങള്‍ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

  1. പതിവായി ആരോഗ്യ പരിശോധനകള്‍ നടത്തുക: പലപ്പോഴും, മിക്കയാളുകള്‍ക്കും തൈറോയ്ഡ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞെന്നു വരില്ല.ഈ സാഹചര്യത്തില്‍, പതിവായി തൈറോയ്ഡ് പരിശോധനകള്‍ നടത്തുന്നത് തുടരുക
  2. കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കുക:ഇക്കാലത്ത്, വെള്ളത്തില്‍ ഫ്‌ലൂറൈഡ്, പെര്‍കലേറ്റ് തുടങ്ങിയ ധാതുക്കള്‍ കൂടുതലാണ്.വാട്ടര്‍ പ്യൂരിഫയര്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ കുടിവെള്ളം പരിശോധിച്ച് മാലിന്യങ്ങളില്ലെന്ന് ഉറപ്പ് വരുത്തണം.
  3. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക:സമീകൃതാഹാരവും വ്യായാമവും ഉള്ള ആരോഗ്യകരമായ ജീവിതശൈലി ശരീരത്തിന്റെ പ്രവര്‍ത്തനക്ഷമതയെ സഹായിക്കും. ഇതോടൊപ്പം ഭാവിയില്‍ തൈറോയ്ഡ് രോഗ സാധ്യതയും കുറയ്ക്കും.
Anusha PV

Recent Posts

ബൈക്കപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് സഹയാത്രികൻ; പത്തനംതിട്ടയിൽ17-കാരന് ദാരുണാന്ത്യം

പത്തനംതിട്ട: ബൈക്കപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ച സഹയാത്രികൻ പിടിയിൽ. പത്തനംതിട്ട കാരംവേലിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ 17കാരനെ…

7 mins ago

ലാവ്ലിന്‍ കേസ്; അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി

ദില്ലി: എന്‍ എന്‍ സി ലാവ്ലിന്‍ കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി. ജസ്റ്റീസുമാരായ സൂര്യകാന്ത്, കെ വി…

31 mins ago

അർദ്ധരാത്രിയിൽ വൈദ്യുതി മുടങ്ങി; കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് പുന്നപ്രയിലെ മത്സ്യത്തൊഴിലാളികൾ

ആലപ്പുഴ: അപ്രഖ്യാപിത വൈദ്യുതി മുടക്കത്തെ തുടർന്ന് അർദ്ധരാത്രിയിൽ കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിലെ…

1 hour ago

‘മഞ്ഞുമ്മൽ ബോയ്സ്’ കേസ്; സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വഞ്ചനാക്കേസില്‍ 'മഞ്ഞുമ്മൽ ബോയ്സ്' സിനിമയുടെ നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കേരള ഹൈക്കോടതി. നടനും നിര്‍മ്മാണ പങ്കാളിയുമായ സൗബിന്‍ ഷാഹിര്‍,…

2 hours ago