ചുണ്ടുകൾ വരണ്ട് പൊട്ടുക എന്നത് പലരുടെയും പ്രശ്നമാണ്. പല ബാമുകളും നമ്മൾ ഇതിനായി പുരട്ടാറുണ്ട്. എന്നാൽ സ്ഥിരമായി ഇതിനൊരു മാറ്റം വരാറില്ല. എന്നാൽ ഇതിനെല്ലാം ഇനി പരിഹാരം കാണാൻ സാധിക്കും. സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഏറ്റവും മികച്ച ഒന്നാണ് ബീറ്റ്റൂട്ട്. ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും കലവറയാണ് ബീറ്റ്റൂട്ട്. ചർമത്തിലും മുടിയിലും പല രീതിയിൽ ബീറ്റ്റൂട്ട് ഉപയോഗിക്കാം. ചർമ്മത്തിന് മാത്രമല്ല മുടികൊഴിച്ചിൽ കുറയ്ക്കാനും ബീറ്റ്റൂട്ട് സഹായകമാണ്. ചർമ്മത്തെയും സംരക്ഷിക്കുന്നതിന് ബീറ്റ്റൂട്ട് എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് നോക്കാം..
മുഖത്തിന് നിറം കൂട്ടുന്നതിന് ബീറ്റ്റൂട്ട് ജ്യൂസാക്കി മുഖത്തിടുക. 10–15 മിനിറ്റിന് ശേഷം ഇത് കഴുകി കളയാം. ബീറ്റ്റൂട്ടിലുള്ള വിറ്റാമിൻ സി ചർമത്തിന്റെ പിഗ്മെന്റേഷന് തടയും. ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇങ്ങനെ ചെയ്യുന്നത് സഹായകരമാണ്.
ബീറ്റ്റൂട്ട് ജ്യൂസിൽ തുല്യമായ അളവിൽ തേനും പാലും ചേർത്ത് മിക്സ് ചെയ്യുക. ഇതൊരു കോട്ടൺ തുണിയിൽ മുക്കി കണ്ണിനു മുകളിൽവയ്ക്കുക. 10 മിനിറ്റിനുശേഷം കഴുകി കളയുക. കണ്ണിന് തണുപ്പേകാനും കറുത്ത നിറം മാറാനും ഇത് സഹായിക്കും.
ഇരുണ്ടതും വരണ്ടതുമായ ചുണ്ടുകൾക്കും ബീറ്റ്റൂട്ട് നല്ലൊരു പ്രതിവിധിയാണ്. ചുണ്ടുകൾക്ക് സൗന്ദര്യം മാത്രമല്ല, ആരോഗ്യവും നൽകാൻ ബീറ്റ്റൂട്ടിന്റെ ഉപയോഗം സഹായകരമാണ്. ഇതിനായി രണ്ടു കാര്യങ്ങൾ ചെയ്യാം. ബീറ്റ്റൂട്ട് ജ്യൂസ് നേരിട്ട് ചുണ്ടിൽ പുരട്ടുന്നതാണ് ഒരു വഴി. ബീറ്റ്റൂട്ടിന്റെ കഷ്ണമെടുത്ത് അതിൽ പഞ്ചസാര പുരട്ടി ചുണ്ടിൽ പുരട്ടുക. മൃതകോശങ്ങളും കറുത്ത പാടുകളും നീക്കാൻ ഇത് സഹായിക്കും.
സൂര്യനെല്ലി കേസ് അതിജീവിതയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയ മുൻ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സിബി മാത്യൂസ് രചിച്ച…
വമ്പൻ സേനാ നീക്കങ്ങൾ തുടങ്ങി ! മോദി ദുർബലനല്ലെന്ന് ഉടൻ ജിഹാദികൾ മനസ്സിലാക്കും I AMITSHAH
കേരളത്തിലെ ആദ്യ ബലിദാനി വാടിക്കൽ രാമകൃഷ്ണന്റെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാമാനിക്കുന്ന് ക്ഷേത്ര ദർശനത്തിനു ശേഷമാണ് വാടിക്കൽ…
തിരുവനന്തപുരം: 24 മലയാളികളടക്കം 49 ജീവനുകളെടുത്ത കുവൈറ്റ് തീപിടിത്തം നടന്നത് ഒരു മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ക്യാമ്പിലാണ്. തിരുവല്ല നിരണം…
കൊച്ചി: വാഹനങ്ങൾ ഉപയോഗിച്ചുള്ള വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം ക്യാമ്പസുകളിൽ വേണ്ടെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.…
കെ ജി എബ്രഹാം മാനേജിങ് ഡയറക്ടർ ആയ കമ്പനിയുടെ പേര് മാദ്ധ്യമങ്ങൾ മുക്കിയതെന്തിന് ? വിശദ വിവരങ്ങളിതാ I NBTC