stolen
ജയ്പൂർ: മോഷണം നടത്താനായി വൃദ്ധയോട് കാണിച്ചത് കൊടും ക്രൂരത. രാജസ്ഥാനിൽ പാദസരത്തിനായി നൂറ് വയസുള്ള വൃദ്ധയുടെ ഇരുകാലുകളും വെട്ടിമാറ്റി. സ്ത്രീയുടെ കഴുത്തിലും മുറിവേറ്റിട്ടുണ്ട്. വീടിന് പുറത്തായി ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ട സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും ഇവർക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ ദിവസം മാങ്കാവ് ഗോവിന്ദപുരത്തെ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ മോഷണം നടന്നു. ഏഴു ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു. പുലര്‍ച്ചെ ഒരുമണിക്കും മൂന്നുമണിക്കും ഇടയിലാണ് സംഭവം. നാലുമണിയോടെ നടതുറക്കുന്നതിനായി ക്ഷേത്രം തന്ത്രി എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഉടന്‍ തന്നെ ക്ഷേത്രകമ്മിറ്റി ഭാരവാഹികളെ അറിയിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. ഒന്നിലധികം പേര് ചേര്‍ന്നാണ് കവര്‍ച്ച നടത്തിയതെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
മോഷ്ടാക്കള്‍ ക്ഷേത്രവളപ്പില്‍ എത്തുന്നതടക്കമുള്ള ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇതുകേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. ക്ഷേത്രത്തിന്റെ കോമ്പൗണ്ടില്‍ തന്നെ നാലു ജീവനക്കാര്‍ താമസിക്കുന്നുണ്ട്. എന്നാല്‍ ഇവരാരും മോഷണവിവരം അറിഞ്ഞിരുന്നില്ല. ക്ഷേത്രത്തോടു ചേര്‍ന്ന ഭാഗത്ത് നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നുണ്ട്. ഇവിടെ ജോലിക്ക് ഉപയോഗിക്കുന്ന കമ്പിപ്പാരപോലുള്ള ആയുധങ്ങള്‍ എടുത്താണ് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നത്.
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…